അദാനി ഗ്രൂപ്പ് ബിസിനസിന്റെ ഭാവി സാധ്യതകളിൽ പൂർണ വിശ്വാസം അർപ്പിച്ച് ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ. അദാനി ഗ്രൂപ്പ് നേരിടുന്ന പ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ എൽഐസിയുമായി ചർച്ചകൾ സംഘടിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അദാനി ഗ്രൂപ്പ് നിലപാട് വ്യക്തമാക്കിയത്. ജനുവരി 24- ന് ഹിൻഡർബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിൽ കനത്ത ഇടിവ് ഉണ്ടായിട്ടുണ്ട്.
നിലവിൽ, അദാനി ഗ്രൂപ്പിൽ എൽഐസിയുടെ മൊത്തം നിക്ഷേപം 30,127 കോടി രൂപയാണ്. ജനുവരി അവസാന വാരത്തിൽ അദാനി ഗ്രൂപ്പിന്റെ ഓഹരികൾക്ക് ഇടിവ് നേരിട്ടിരുന്നെങ്കിലും, പിന്നീട് ഓഹരികൾ ഉയരുകയായിരുന്നു. കഴിഞ്ഞയാഴ്ച നഷ്ടം നികത്തി നിക്ഷേപ മൂല്യം 39,000 കോടിയായാണ് ഉയർന്നത്. അംബുജാ സിമന്റ്സ്, എസിസി, അദാനി ഗ്രീൻ എനർജി, അദാനി പോർട്ട്സ്, അദാനി എന്റർപ്രൈസസ് തുടങ്ങിയ 7 കമ്പനികളിലാണ് എൽഐസി ഓഹരികൾ ഉള്ളത്.
Also Read: കരൾ സംബന്ധമായ അസുഖം, ഭക്ഷണം കഴിക്കുന്നില്ല: നടൻ ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Post Your Comments