ഇടുക്കി: മറയൂരിൽ വനംവകുപ്പ് താത്ക്കാലിക വാച്ചർ ഏറുമാടത്തില്‍ നിന്ന് വീണ് മരിച്ചു. പാമ്പൻപാറ പാക്കുപറമ്പിൽ പി.ബി.ബാബു ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയില്‍ ചന്ദന കാട്ടിലെ ഏറുമാടത്തിലായിരുന്നു ബാബുവിന്റെ ജോലി. രാവിലെ ഡ്യൂട്ടിക്ക് എത്തിയ വാച്ചര്‍മാരാണ് ബാബുവിനെ വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ മറയൂര്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read Also : അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ഊർജം നൽകി പിഎം ഗതിശക്തി: 66 പുതിയ പദ്ധതികൾക്ക് പച്ചക്കൊടി ലഭിച്ചു
മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments