ലക്‌നൗ: ഹോളി ആഘോഷത്തിനിടെ നിറംപൂശാതിരിക്കാന്‍ അലിഗഡില്‍ മസ്ജിദ് ടാര്‍പോളിന്‍ ഷീറ്റ് ഉപയോഗിച്ച് മറച്ചു. പൊലീസിന്റെയും പ്രദേശിക ഭരണകൂടത്തിന്റെയും നിര്‍ദ്ദേശം പാലിച്ചാണ് മസ്ജിദ് മറച്ചത്. അലിഗഡിലെ അബ്ദുള്‍ കരീം മസ്ജിദ് ആണ് രാത്രിയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയത്. ‘ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ പള്ളി ടാര്‍പോളിന്‍ കൊണ്ട് മൂടുന്നു. അതിനാല്‍ ആരും പള്ളിയില്‍ നിറമോ അഴുക്കോ എറിയരുത്’ -മസ്ജിദ് മാനേജ്‌മെന്റ് ബോഡി അംഗം ഹാജി മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു.
ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ വന്നതിന് ശേഷം ആഘോഷങ്ങള്‍ക്കിടെ മസ്ജിദ് കവര്‍ ചെയ്യുന്നത് പതിവാണെന്ന് പ്രദേശവാസിയായ അഖീല്‍ പഹല്‍വാന്‍ പറഞ്ഞു. മാര്‍ച്ച് എട്ടിനാണ് നിറങ്ങളുടെ ഉത്സവമായി ഹോളി ആഘോഷിക്കുന്നത്.
Post Your Comments