Latest NewsNews

ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; യുവാക്കൾ പിടിയിൽ

കാൻപുർ: ഉത്തർപ്രദേശിൽ ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ പ്രതികള്‍ പിടിയിൽ. വിനയ് ഠാക്കൂർ എന്ന യുവാവ് ആണ് പിടിയിലായത്.

കാൻപുരിലെ കഫെയിലേക്ക് കുട്ടിയെ വിളിച്ചുവരുത്തുകയും പീഡനത്തിനിരയാ ആകുകയും ആയിരുന്നു.

കുടിക്കാൻ നൽകിയ പാനീയത്തിൽ ലഹരി മരുന്നു കലക്കി നൽകി. തുടർന്നു പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെയുണ്ടായിരുന്ന ഏഴു പേരും ചേർന്നു കൂട്ടബലാത്സംഗത്തിനിരയാക്കി. പ്രതിരോധിക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരം മുഴുവൻ കടിച്ചുമുറിവേൽപ്പിച്ച നിലയിലായിരുന്നു.

വിനയ് ഠാക്കൂർ പെൺകുട്ടിയുടെ നഗ്നദൃശ്യം ചിത്രീകരിക്കുകയും ഇതുപയോഗിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ നെഞ്ചിൽ ബ്ലേയ്ഡ് ഉപയോഗിച്ചു വിനയ് ഠാക്കൂർ തന്റെ പേര് എഴുതിവച്ചിരുന്നു. മറ്റാരെയും വിവാഹം ചെയ്യാതിരിക്കാനാണ് ഇങ്ങനെ ചെയ്തതെന്നും പരാതിയിൽ പറയുന്നു. കുട്ടിയുടെ കയ്യിൽനിന്നും പണവും ഇയാൾ കൈക്കലാക്കി. ഒരുവിധം ഇവിടെനിന്നു രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി രക്ഷിതാക്കളോടു കാര്യങ്ങൾ പറയുകയായിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button