കലബുര്‍ഗി: ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ. അദ്ദേഹം സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ കലബുര്‍ഗിയിലെ ഹെലിപാഡില്‍ ഇറക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം ഉണ്ടായത് . യെദിയൂരപ്പ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുവാന്‍ ഒരുങ്ങുമ്പോള്‍ അന്തരീക്ഷത്തിലേക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉയരുകയായിരുന്നു.
ഇത് ഹെലികോപ്ടറിൽ കുരുങ്ങിയാൽ ഉണ്ടാകുന്ന അപകട സാദ്ധ്യത കണക്കിലെടുത്താണ് പെെലറ്റ് ലാൻഡിംഗിൽ നിന്ന് പിന്മാറിയത്. ശേഷം ഹെലിപാഡ് വൃത്തിയാക്കുന്നത് വരെ ഹെലികോപ്ടർ മുകളിൽ വട്ടമിട്ടു കറങ്ങി. പൂർണമായും ഹെലിപാഡ് വൃത്തിയാക്കിയതിന് പിന്നാലെയാണ് നിലത്തിറക്കിയത്.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ബിജെപിയുടെ ജനസങ്കല്‍പ യാത്രയില്‍ പങ്കെടുക്കുവാനായി കലബുറഗിയിലേക്കു പോയപ്പോഴാണ് സംഭവം ഉണ്ടായത്.
#WATCH | Kalaburagi | A helicopter, carrying former Karnataka CM and senior leader BS Yediyurappa, faced difficulty in landing after the helipad ground filled with plastic sheets and waste around. pic.twitter.com/BJTAMT1lpr
— ANI (@ANI) March 6, 2023
Post Your Comments