Latest NewsNewsBusinessAutomobile

ആഭ്യന്തര മൊത്ത വാഹന വിപണിയിൽ വൻ മുന്നേറ്റം, ഫെബ്രുവരിയിലെ കണക്കുകൾ അറിയാം

മുൻ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 17 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്

രാജ്യത്ത് മുന്നേറ്റം തുടർന്ന് വാഹന വിപണി. ഉപഭോക്താക്കളിൽ നിന്ന് മികച്ച ഡിമാൻഡ് ലഭിച്ചതോടെയാണ് വാഹന വിപണി മുന്നേറിയത്. വിപണിയിൽ ഡിമാൻഡ് വർദ്ധിച്ചതിന് ആനുപാതികമായി വിതരണം മെച്ചപ്പെടുത്താൻ വാഹന നിർമ്മാതാക്കൾ ശ്രമിച്ചിട്ടുണ്ട്. ഇതോടെ, ഫെബ്രുവരിയിൽ ആഭ്യന്തര മൊത്ത വാഹന വിപണി കാഴ്ച വെച്ചത് വൻ മുന്നേറ്റമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, മുൻ വർഷം ഫെബ്രുവരിയുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 17 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.

വാഹന നിർമ്മാതാക്കളുടെ കൂട്ടായ്മയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചർസിന്റെ റിപ്പോർട്ടനുസരിച്ച്, 2,98,093 പാസഞ്ചർ വാഹനങ്ങളാണ് പുതുതായി ഫാക്ടറികളിൽ നിന്നും ഡീലർഷിപ്പുകളിലേക്ക് എത്തിയത്. കൂടാതെ, 11.84 ലക്ഷം ടൂവീലറുകളും ഡീലർഷിപ്പുകളിലേക്ക് എത്തിയിട്ടുണ്ട്. ടൂവീലർ വിൽപ്പന ഫെബ്രുവരിയിൽ 3.8 ശതമാനം വരെയാണ് ഉയർന്നത്. അതേസമയം, സ്കൂട്ടർ വിൽപ്പന 4 ശതമാനം മെച്ചപ്പെട്ട് 3.76 ലക്ഷ്യത്തിലെത്തി.

Also Read: പൊങ്കാല കിഴക്കോട്ട് തൂകിയാൽ ഇഷ്ടകാര്യം ഉടൻ! അറിയാം ഇക്കാര്യങ്ങൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button