KeralaLatest NewsNews

ഏഷ്യാനെറ്റ് വാര്‍ത്ത ലഹരിമാഫിയയ്ക്ക് എതിരെയായിരുന്നു, പക്ഷേ കൊണ്ടത് സിപിഎമ്മിന് : ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്

ഏഷ്യാനെറ്റ് വാര്‍ത്ത ലഹരിമാഫിയയ്ക്ക് എതിരെയായിരുന്നു, പക്ഷേ കൊണ്ടത് സിപിഎമ്മിന്, അത് എന്തുകൊണ്ട്? എവിടെയോ എന്തൊക്കെയോ ചീഞ്ഞുനാറുന്നില്ലേ: ശ്രീജിത്ത് പണിക്കരുടെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഏഷ്യാനെറ്റ് ന്യൂസ് ചാനലും ലഹരി മാഫിയക്ക് എതിരായ വാര്‍ത്തയുമാണ് മലയാളികള്‍ കേള്‍ക്കുന്നത്. നവംബര്‍ രണ്ടിന് ഏഷ്യാനെറ്റ് ന്യൂസ് സംപ്രേക്ഷണം ചെയ്ത ലഹരി മാഫിയയ്ക്ക് എതിരെയുള്ള വാര്‍ത്തയും, ഇതോടനുബന്ധിച്ച് 14വയസുകാരിയുടെ അഭിമുഖവുമാണ് ഇടതുപക്ഷത്തെ ചൊടിപ്പിച്ചിരിക്കുന്നത്. വാര്‍ത്തയും അഭിമുഖവും വ്യാജമാണെന്നാണ് സിപിഎം പ്രചരിപ്പിക്കുന്നത്. എന്നാല്‍ വാര്‍ത്ത വ്യാജമാണെന്ന പരാതി അഭിമുഖം നല്‍കിയ കുട്ടിയ്‌ക്കോ വീട്ടുകാര്‍ക്കോ ഇല്ലെന്ന വസ്തുത രാഷ്ട്രീയ നിരീക്ഷകന്‍ ശ്രീജിത്ത് പണിക്കര്‍ ചൂണ്ടിക്കാണിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.

Read Also: യുവമോർച്ച വനിതാ നേതാവിനെ തടഞ്ഞ പോലീസിനെതിരെ നടപടി സ്വീകരിക്കും: വിഷയത്തിൽ ഇടപെടാൻ ദേശീയ വനിതാ കമ്മീഷൻ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..

ഒരു സംശയമാണേ…
‘ലഹരിമാഫിയയുടെ ഭീകരതയെ കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത വ്യാജമെന്ന പരാതി അതിലെ കുട്ടിയുടെ കുടുംബത്തിനില്ല. പരാതിയുള്ളത് ഇടതുപക്ഷത്തിനാണ്. പ്രതിഷേധിക്കുന്നത് അവരാണ്. ചാനല്‍ ഓഫീസില്‍ തള്ളിക്കയറുന്നത് അവരാണ്. പ്രസ്താവനകളും വീഡിയോകളും ഇറക്കുന്നത് അവരാണ്. പോലീസ് നടപടിയെ ന്യായീകരിക്കുന്നതും അവരാണ്. ഒന്നുകൂടി ഓര്‍ത്തുനോക്കിയേ – വാര്‍ത്ത ലഹരിമാഫിയയ്ക്ക് എതിരെ ആയിരുന്നു; ഇടതുപക്ഷത്തിനെതിരെ ആയിരുന്നില്ല. പക്ഷെ കൊണ്ടത് ഇടതുപക്ഷത്തിനാണ്. അതെന്താവും കാരണം?’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button