രാജ്യത്ത് 2000 രൂപയുടെ നോട്ടുകൾ അച്ചടിക്കുന്നത് നിർത്തലാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018- 19 സാമ്പത്തിക വർഷത്തിലാണ് 2000 രൂപ നോട്ടുകൾ അച്ചടിക്കുന്നത് റിസർവ് ബാങ്ക് അവസാനിപ്പിച്ചത്. റിപ്പോർട്ടുകൾ പ്രകാരം, റിസർവ് ബാങ്ക് ഇതുവരെ 37 ലക്ഷത്തിലധികം 2000 രൂപ നോട്ടുകൾ മാത്രമാണ് അച്ചടിച്ചിട്ടുള്ളത്. വിവരാവകാശ രേഖയിലാണ് ആർബിഐ ഇക്കാര്യം വ്യക്തമാക്കിയത്.
2000 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 100 രൂപ, 200 രൂപ, 500 രൂപ നോട്ടുകൾ അച്ചടിക്കാനുളള ചെലവ് കുറവാണ്. 2021- 22 കാലയളവിൽ ആയിരം 100 രൂപ നോട്ട് അച്ചടിക്കാൻ ആകെ ചെലവായ തുക 1,770 മാത്രമാണ്. ഇക്കാലയളവിൽ ആയിരം 200 രൂപ നോട്ടുകൾ അച്ചടിക്കാൻ 2,370 രൂപയും, ആയിരം 500 രൂപ നോട്ടുകൾ അച്ചടിക്കാൻ 2,290 രൂപയും ചെലവായിട്ടുണ്ട്. 2000 രൂപ നോട്ടുകൾ അച്ചടിക്കാൻ ചെലവഴിച്ച തുക 3,530 രൂപയാണ്.
Post Your Comments