Latest NewsKeralaNews

നവരാത്രി ആഘോഷം: ചോറ്റാനിക്കര പവിഴമല്ലിത്തറ മേളം ഇന്ന്, മേളപ്രമാണിയായി ജയറാം

 

എറണാകുളം: ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം ഇന്ന്. നടൻ ജയറാമിന്റെ പ്രമാണിത്തത്തിലാണ് മേളം. ഇത് ഒൻപതാം തവണയാണ് ജയറാമിന്റെ പ്രമാണത്തിൽ മേളം നടക്കുന്നത്.

നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തിൽ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 151 വാദ്യകലാകാരന്മാർ മേളത്തിൽ പങ്കെടുക്കും.

കഴിഞ്ഞ രണ്ട് വർഷം കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പവിഴമല്ലിത്തറമേളത്തിൽ മേള പ്രമാണിയാകാൻ ജയറാമിന് കഴിഞ്ഞിരുന്നില്ല. തുടർന്ന് രണ്ട് വർഷവും ചോറ്റാനിക്കര സത്യൻ നാരായണമാരാരായിരുന്നു മേള പ്രമാണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button