Latest NewsIndiaNewsCrime

ഭാര്യയെ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി മുറിച്ചു, ശേഷം വാട്ടർ ടാങ്കിൽ തള്ളി: സംഭവം പുറംലോകമറിയുന്നത് 2 മാസങ്ങൾക്ക് ശേഷം

ഛത്തീസ്ഗഡിൽ ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി വീട്ടിലെ വാട്ടർ ടാങ്കിൽ തള്ളിയ യുവാവ് അറസ്റ്റിൽ. ഞായറാഴ്ച രാത്രിയാണ് വാട്ടർ ടാങ്കിൽ നിന്ന് അഴുകിയ അവശിഷ്ടങ്ങൾ പോലീസ് കണ്ടെടുത്തത്. സതി സാഹു എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സതിയുടെ ഭർത്താവും ഛത്തീസ്ഗഡിലെ ഉസ്ലാപൂർ സ്വദേശിയുമായ പവൻസിങ് താക്കൂറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം രണ്ട് മാസങ്ങൾക്ക് മുൻപാണ് യുവതി കൊല്ലപ്പെട്ടത്.

ഭാര്യയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചുവെന്നായിരുന്നു ഇയാളുടെ വെളിപ്പെടുത്തൽ. ഭാര്യക്ക് അവിഹിതമുണ്ടെന്ന സംശയം ഇയാൾക്ക് ഉണ്ടായിരുന്നു. ഇതുകൊണ്ടാണ് ഭാര്യയെ കൊലപ്പെടുത്തിയതെന്നും പ്രതി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു. അടുത്തിടെയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം ഉസ്ലാപൂരിലെ വാടക വീട്ടിലാണ് ഇരുവരും താമസിച്ചിരുന്നത്. ഇരുവരും പലപ്പോഴും തമ്മിൽ കലഹമായിരുന്നുവെന്ന് നാട്ടുകാരും പറയുന്നു.

വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് അയൽവാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം അന്വേഷിക്കാൻ പോലീസ് എത്തിയത്. ഠാക്കൂറിനെ ചോദ്യം ചെയ്യുകയും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വാടക വീട്ടിൽ പരിശോധന നടത്തുകയും ചെയ്തു. ഇതോടെയാണ് താൻ ഭാര്യയെ കൊലപ്പെടുത്തി വാട്ടർ ടാങ്കിൽ ഉപേക്ഷിച്ച വിവരം യുവാവ് വെളിപ്പെടുത്തിയത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button