KeralaLatest NewsNews

ആറ്റുകാൽ പൊങ്കാല: പ്രത്യേക സർവ്വീസുകൾ സജ്ജമാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് ചൊവ്വാഴ്ച രാവിലെ 2.30 മുതൽ പ്രത്യേക സർവ്വീസുകൾ നടത്തുമെന്ന് കെഎസ്ആർടിസി. തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്കും പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതാത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്.

Read Also: നെറികേട് ജനങ്ങളിലെത്തിക്കാനാണ് ഏഷ്യാനെറ്റിന്റെ നൗഫല്‍ ബിന്‍ ലാദന്‍ യൂസഫ് മാധ്യമപ്രവര്‍ത്തനം നടത്തിയത്:എംവി ജയരാജന്‍

പൊങ്കാല അർപ്പിക്കുവാൻ എത്തുന്ന ഭക്തർക്കുള്ള യാത്രാസൗകര്യത്തിനായി കെഎസ്ആർടിസി 500 ഓളം ബസ്സുകൾ സജ്ജമാക്കിയിട്ടുണ്ട്. സുഖകരവും സുരക്ഷിതവുമായ യാത്രയ്ക്കായി എല്ലാ ഭക്തജനങ്ങളും കെഎസ്ആർടിസിയുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിക്കുകയും ചെയ്തു.

Read Also: ഭാര്യ കാമുകനൊപ്പം പോയി, പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് കാമുകന്റെ ഭാര്യയുടെ ഭീഷണി: കോതമംഗലത്തെ വിചിത്ര സംഭവമിങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button