Latest NewsCinemaNewsBollywoodEntertainment

അമിതാഭ് ബച്ചന് ഷൂട്ടിങ്ങിനി‌ടെ അപകടം: വാരിയെല്ല് ഒടിഞ്ഞു, ഗുരുതര പരിക്ക്

കൊൽക്കത്ത: ഹൈദരാബാദിൽ പ്രൊജക്റ്റ് കെ ആക്ഷൻ സീനിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു. താരത്തിന്റെ വാരിയെല്ലുകൾ ഒടിഞ്ഞതായി റിപ്പോർട്ട്. സെറ്റിൽ വെച്ച് ഒരു ആക്ഷൻ ഷോട്ട് ചിത്രീകരിക്കുന്നതിനിടയിലായിരുന്നു അപകടം. ഉടൻ തന്നെ ഹൈദരാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മുംബൈയിലെ ജൽസയിലേക്ക് മാറ്റുകയായിരുന്നു.

വേദന അസഹയനീയമാണെന്നാണ് റിപ്പോർട്ട്. ശ്വാസമെടുക്കുമ്പോഴെല്ലാം അദ്ദേഹത്തിന് വേദന അനുഭവപ്പെടുന്നുണ്ട്. തന്‍റെ ബ്ലോഗിലൂടെയാണ് താരം ആരോഗ്യവിവരങ്ങൾ പങ്കുവെച്ചത്. നിർഭാഗ്യവശാൽ, വലതുവശത്തെ വാരിയെല്ലിന് പേശീവലിവ് സംഭവിച്ചു. പരിക്കിൽ നിന്ന് മുക്തമാകാൻ ആഴ്ചകളെടുക്കുമെന്നതിനാൽ ചിത്രത്തിന്‍റെ ഷൂട്ടിംഗ് റദ്ദാക്കേണ്ടി വന്നതായും താരം തന്‍റെ ബ്ലോഗിൽ കുറിച്ചു. താൻ ഇപ്പോൾ മുംബൈയിലെ വീട്ടിൽ വിശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button