ThiruvananthapuramLatest NewsKeralaNattuvarthaNews

ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട ശേ​ഷം ക​ത്തി വീ​ശി ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് കുത്തേറ്റു മരിച്ചു

വാ​മ​ന​പു​രം ഉ​ന്നം​പാ​റ വ​ട്ട​കൈ​ത വീ​ട്ടി​ൽ അ​നീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്

വെ​ഞ്ഞാ​റ​മൂ​ട്: ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട ശേ​ഷം ടാ​പ്പിം​ഗ് ക​ത്തി വീ​ശി ഭീ​ഷ​ണി മു​ഴ​ക്കി​യ യു​വാ​വ് ക​ത്തി​കൊ​ണ്ട് മു​റി​വേ​റ്റ് മ​രി​ച്ചു. വാ​മ​ന​പു​രം ഉ​ന്നം​പാ​റ വ​ട്ട​കൈ​ത വീ​ട്ടി​ൽ അ​നീ​ഷ് (32) ആ​ണ് മ​രി​ച്ച​ത്.

Read Also : ബലമായി ചുംബിച്ചു, ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനവും:വിദ്യാർത്ഥിനിയുടെ പരാതിയിൽ സഹപാഠിക്കെതിരെ കേസ്

ഞായറാഴ്ച രാ​ത്രിയിലാണ് സം​ഭ​വം. ഭാ​ര്യ​യു​മാ​യി വ​ഴ​ക്കിട്ട ഇ​യാ​ൾ തു​ട​ർ​ന്ന് ഉ​പ​ദ്ര​വി​ക്കു​ക​യും ചെ​യ്ത​ത് ഭാ​ര്യാ​മാ​താ​വ് മോ​ളി ത​ട​ഞ്ഞു. ഇതിൽ ക്ഷു​ഭി​ത​നാ​യ അ​നീ​ഷ് മോ​ളി​യു​ടെ കൈ ​ക​ടി​ച്ചു മു​റി​വേ​ൽ​പ്പി​ച്ചു. ഈ ​സ​മ​യം അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്താ​നാ​യി ടാ​പ്പിം​ഗ് ക​ത്തി എ​ടു​ത്ത് വ​യ​റി​നു ചു​റ്റും കു​ത്തു​ന്ന​താ​യി ആം​ഗ്യം കാ​ണി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ ഒ​രു കു​ത്ത് വയറ്റിൽ കൊള്ളുകയായിരുന്നു.

അ​നീ​ഷി​നെ ഉടൻ തന്നെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ ഇന്ന് പുലർച്ചെയോടെ മ​രി​ക്കുകയായിരുന്നു.

വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സ് മേ​ൽ ന​ട​പ​ടികൾ സ്വീ​ക​രി​ച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button