Latest NewsNewsSaudi ArabiaInternationalGulf

ഔദ്യോഗിക ഡ്യൂട്ടിക്കിടെ സൈനികനെ വെടിവച്ചു കൊന്നു: പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി

ജിദ്ദ: ഔദ്യോഗിക ഡ്യൂട്ടിക്കിടെ സുരക്ഷാ സൈനികനെ വെടിവച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. ഏതാനും പോലീസ് വാഹനങ്ങൾക്കും സുരക്ഷാ സൈനികർക്കും നേരെ നിറയൊഴിക്കുകയും, എണ്ണ വ്യവസായ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി തീയിടുകയും ചെയ്ത സൗദി പൗരൻ മുഹമ്മദ് ബിൻ അബ്ദുറസാഖ് ബിൻ സഅദ് അൽഫൈദിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്.

Read Also: ഗർഭപാത്രം നീക്കം ചെയ്തു, ആന്തരിക അവയവങ്ങളിൽ മാലിന്യങ്ങൾ കലർന്നു: അംബികയുടെ മരണത്തിൽ ആശുപത്രിക്കെതിരെ പരാതി

ഭീകരപ്രവർത്തനങ്ങളെ പിന്തുണക്കുന്ന തീവ്രവാദ ആശയങ്ങളിൽ വിശ്വസിച്ചിരുന്നയാളാണ് പ്രതി. ഇയാൾ തോക്കുകളും വെടിയുണ്ടകളും വാങ്ങുകയും കൈവശം വയ്ക്കുകയും ആയുധ പരിശീലനം നടത്തുകയും ചെയ്തിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി.

അതേസമയം, കൗമാരക്കാരനെ വിജനമായ സ്ഥലത്തേക്ക് തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയനാക്കിയ ഉമർ ബിൻ അബ്ദുല്ല ബിൻ ഉബൈദുല്ല അൽബറകാത്തിയുടെയും വധശിക്ഷ ജിദ്ദയിൽ നടപ്പിലാക്കി.

Read Also: ‘ആറ്റുകാൽ പൊങ്കാലയുടെ ചുടുകല്ലുകൾ ലൈഫ് പദ്ധതിക്ക്!’ ആര്യയുടെ പദ്ധതിക്ക് വ്യാപക ട്രോൾ, മറിച്ചു വിൽക്കാനാണോയെന്ന് ചോദ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button