
തിരുവനന്തപുരം: നെയ്യാർ ഡാമിൽ ബെൽജിയം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ വൈദ്യൻ അറസ്റ്റിൽ. കോട്ടൂർ സ്വദേശി ഷാജി(44)യാണ് അറസ്റ്റിലായത്. നെയ്യാർ ഡാം പൊലീസാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ബെൽജിയംകാരിയായ യുവതിയെയാണ് ഷാജി പീഡനത്തിനിരയാക്കിയത്. യോഗ പഠിക്കുന്നതിനായിട്ടാണ് മൂന്ന് മാസം മുൻപ് വിദേശ വനിത തിരുവനന്തപുരത്ത് എത്തിയത്. നെയ്യാർ ഡാമിലെ ഹോം സ്റ്റേയിൽ വച്ചാണ് ഷാജി യുവതിയെ പരിചയപ്പെട്ടത്. ഇതിന് പിന്നാലെ തന്റെ ആയുർവേദ ചികിത്സാ കേന്ദ്രത്തിലേക്ക് ഇയാൾ യുവതിയെ ക്ഷണിച്ചിരുന്നു. ഇവിടെ വച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.
Read Also : ‘മലബാർ കലാപത്തിൽ ഇരകളായത് പതിനായിരക്കണക്കിന് ഹിന്ദുക്കൾ’: തുറന്നു പറയുന്ന സിനിമ മലയാളത്തിൽ – ശങ്കു ടി ദാസ്
സംഭവത്തിന് പിന്നാലെ എറണാകുളത്തേക്ക് പോയ യുവതി തിരിച്ചെത്തിയ ശേഷം അസുഖബാധിതയായി കാട്ടാക്കടയിലെത്തി ചികിത്സ തേടുകയായിരുന്നു. ഇവിടുത്തെ ഡോക്ടറോട് യുവതി നടത്തിയ വെളിപ്പെടുത്തലിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുടെ മൊഴിയെടുത്ത പൊലീസ് ഷാജിയെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കാട്ടാക്കട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments