
ലണ്ടൻ: കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. മാഞ്ചസ്റ്ററിലാണ് സംഭവം. മലയാളി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിൻ-ജിനു ദമ്പതികളുടെ മകൻ ജെയ്ഡനാണ് മരണപ്പെട്ടത്. മൂന്നര മാസം മാത്രമായിരുന്നു ജെയ്ഡന്റെ പ്രായം.
മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലാണ് ഇവർ താമസിക്കുന്നത്. റോയൽ ഓൾഡ്ഹാം ആശുപത്രിയിലെ നഴ്‌സാണ് ജിനു. കമഴ്ന്നു വീഴാൻ ശ്രമിക്കുന്നതിനിടെ കിടക്കയിൽ മുഖം അമർന്നു ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.
Post Your Comments