കൊല്ലം: മുൻവൈരാഗ്യം മൂലം ഉത്സവാഘോഷത്തിനിടെ സോഡാ കുപ്പികൊണ്ട് ആക്രമിച്ച പ്രതികൾ പൊലീസ് പിടിയിൽ. ക്ലാപ്പന വേളൂർ തറയിൽ അനന്തു(23), ക്ലാപ്പന തെക്ക് പുത്തൻ വീട്ടിൽ അമൽരാജ്(21) എന്നിവരാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് അറസ്റ്റ് ചെയ്തത്.
Read Also : ബാറിനുള്ളിൽ പുകവലിച്ചതിനെ ചൊല്ലി യുവാവിന് മർദ്ദനം : ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
കഴിഞ്ഞ ദിവസം ആണ് കേസിനാസ്പദമായ സംഭവം. വളളിക്കാവ് സ്വദേശി ചാക്കോ സക്കറിയയെ ആണ് സംഘം ചേർന്ന് പ്രതികൾ സോഡാ കുപ്പികളും മറ്റും ഉപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ശക്തികുളങ്ങര ഉത്സവം കാണാൻ എത്തിയ ചാക്കോ സക്കറിയയെ അനന്തുവും അമൽരാജും ചേർന്ന് അസഭ്യം വിളിച്ചുകൊണ്ട് സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കൂട്ട് പ്രതികൾ ചേർന്ന് ഇയാളെ മർദ്ദിക്കുകയും ചെയ്തു.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ചാക്കോ സക്കറിയയുടെ പരാതിയിൽ കരുനാഗപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ഉടൻ പിടികൂടുകയായിരുന്നു. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി ശക്തമായ തെരച്ചിൽ നടത്തിവരികയാണ്.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷാജിമോൻ, കലാധരൻപിള്ള, എഎസ്ഐ ഷിബു, സിപിഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments