KeralaLatest NewsNews

‘കാൻസർ തിന്ന എന്റെ കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്, എന്റെ മയ്യിത്ത് ആരെയും കാണിക്കരുത്’: നോവായി കുറിപ്പ്

മുഹമ്മദ് ഹലീൽ എന്ന കുഞ്ഞിന്റെ രോഗാവസ്ഥയും അവന്റെ ആഗ്രവവും വിവരിച്ചുകൊണ്ടുള്ള നൗഷാദ് ബാഖവിയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. മരിച്ചു കിടക്കുമ്പോൾ തന്റെ മുഖം ആരെയും കാണിക്കരുതെന്ന ഹലീലിന്റെ ആഗ്രഹത്തിന് പിന്നിലൊരു കാരണമുണ്ട്. കണ്ണിന്റെയുള്ളിൽ കാൻസറിന്റെ മാരകമായ അണുക്കൾ കടന്നുകൂടി മുഖംപോലും വികൃതമായെന്നും നല്ല വേദനയുണ്ടെന്നുമാണ് കുഞ്ഞ് അറിയിച്ചതെന്ന് നൗഷാദിന്റെ പോസ്റ്റിൽ വിശദീകരിക്കുന്നു.

വൈറലാകുന്ന ഫേസ്‌ബുക്ക് പോസ്റ്റ്:

” എന്റെ മയ്യിത്തിന്റെ മുഖം ആരെയും കാണിക്കാത്തതാ നല്ലത്. എന്റെ കാൻസർ തിന്ന കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത് ” ഞാൻ മുഹമ്മദ് ഹലീൽ എന്റെ സ്ഥലം മുവാറ്റുപുഴ ഈ റമളാനിൽ ഞാൻ ഉണ്ടാകില്ല നിങ്ങൾ പ്രാർത്ഥിക്കണേ ശഅബാൻ 9 ന് രാത്രി 11 ന് ഞാൻ മരണപ്പെടുകയാണ്..! വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് മുന്നേ അടക്കാൻ വസ്വിയ്യത്ത് ചെയ്യുന്നുണ്ട്. ഒത്തിരി ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നു പക്ഷെ കണ്ണിന്റെയുള്ളിൽ കാൻസറിന്റെ മാരകമായ അണുക്കൾ കടന്നുകൂടി മുഖംപോലും വികൃതമായി അത് സാരമില്ല പക്ഷേ വേദന സഹിക്കാൻ കഴിയുന്നില്ല. നല്ല കൂട്ടുകാരൊക്കെയുണ്ട് പക്ഷെ ഞാൻ പതിയെ പതിയെ അവരിൽനിന്നും അകന്നിരുന്നു കാരണം ഞാൻ പെട്ടെന്ന് മരിക്കും എന്നറിയാം വെറുതേ അവരെ ദുഖ:ത്തിലാഴ്ത്തണ്ടല്ലോ എന്റെ ഏറ്റവും വലിയ സങ്കടം ജീവന്റെ ജീവനായ ഉമ്മയേം ഉപ്പയേം ഓർത്തിട്ടാണ് ഒരു പാട് ശ്രമിച്ചു അവർ പാവങ്ങൾ കണ്ടും കെട്ടിപ്പിടിച്ചും കളിച്ചും ചിരിച്ചും കൊതി തീർന്നില്ല. ഞാൻ അവർക്ക് വേണ്ടി സ്വർഗത്തിൽ കാത്തിരിക്കും..

എനിക്കൊരു സൈക്കിളുണ്ട് അതിലൂടെ പറക്കാൻ കൊതിയുണ്ടായിരുന്നു പക്ഷെ എന്റെ അവസ്ഥ അതിന് പറ്റിയതല്ലല്ലോ.. ഞാൻ ഉപ്പാനോട് പറഞ്ഞിട്ടുണ്ട് അത് കൊടുത്ത് ആ കാശ് ഒരു യത്തീമിന് കൊടുക്കാൻ. എല്ലാരും എന്റെ മാതാപിതാക്കൾക്ക് ദുആചെയ്യണേ….ഇന്നലെ മരണപ്പെട്ട മുഹമ്മദ്‌ ഹലീലിന് നമ്മളോട് പറയാൻ ഉള്ളത് ഇതായിരിക്കും.. എനിക്ക് നിങ്ങളോട് പറയാൻ ഉള്ളത് “അള്ളാഹു തന്ന കണ്ണ്. സൂക്ഷിക്കണേ എപ്പോഴും മൊബൈലും ഹറാമും മാത്രമാകാതെ ഇടയ്ക്ക് ഖുർആനിലേക്കൊക്കെ ഒന്ന് നോക്കിക്കോണേ.. ഇപ്പോൾ അതിൻ്റെ വില നമുക്കറിയില്ല…അല്ലാഹു മുഹമ്മദ്‌ ഹലീലിന് സ്വർഗ്ഗം നൽകട്ടെ… മാതാ പിതാക്കൾക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button