KollamKeralaNattuvarthaLatest NewsNews

ഭക്ഷണം വച്ചില്ലെന്ന് പറഞ്ഞ് വൃദ്ധ മാതാവിനെ മദ്യലഹരിയിൽ മകൻ ക്രൂരമായി മർദ്ദിച്ചു : അറസ്റ്റിൽ

തേവന്നൂർ സ്വദേശിനി ദേവകിയമ്മയ്ക്കാണ് മർദ്ദനമേറ്റത്

കൊല്ലം: ആയൂരിൽ വൃദ്ധ മാതാവിന് മകൻ ക്രൂരമർദ്ദനത്തിനിരയാക്കി. തേവന്നൂർ സ്വദേശിനി ദേവകിയമ്മയ്ക്കാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ മനോജ് ഭക്ഷണം വച്ചില്ലെന്ന് പറഞ്ഞ് 68 കാരിയെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. തടിക്കഷ്ണം കൊണ്ടടിക്കുകയും നിലത്തിട്ട് വലിച്ചിഴച്ച ശേഷം ചവിട്ടുകയും ചെയ്തു.

Read Also : ‘കാൻസർ തിന്ന എന്റെ കണ്ണുകൾ കണ്ട് ആരും ഭയന്ന് പോകരുത്, എന്റെ മൃതദേഹം ആരെയും കാണിക്കരുത്’: നോവായി കുറിപ്പ്

ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ദൃശ്യങ്ങൾ മൊബൈലിൽ പകര്‍ത്തിയത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ചടയമംഗലം പൊലീസെത്തിയാണ് അമ്മയെ രക്ഷിച്ചത്. മദ്യപിച്ചെത്തി മനോജ് അമ്മയെ മര്‍ദ്ദിക്കുന്നത് പതിവാണെന്ന് അയൽവാസികൾ പറയുന്നു.

മർദ്ദനത്തിൽ ദേവകിയമ്മയുടെ കൈക്കും കഴുത്തിലും പരിക്കേറ്റിട്ടുണ്ട്. അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മനോജെന്ന് പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button