നാടകീയ രംഗങ്ങൾക്കാണ് കഴിഞ്ഞ ദിവസത്തെ ഐഎസ്എൽ സാക്ഷിയായത്. ടൂർണമെന്റ് ഒരുപാട് പുരോഗമിച്ചെങ്കിലും ടൂർണമെന്റ് തുടങ്ങിയ കാലം മുതൽ പഴി കേട്ട റഫറിയിംഗ് സംവിധാനം ഏറ്റവും ദയനീയാവസ്ഥയിലാണെന്ന് ഒരിക്കൽ കൂടി തെളിയുമ്പോൾ ഇത്തവണ ഇരയായത് കേരള ബ്ലാസ്റ്റേഴ്സാണ് എന്ന നിരീക്ഷണത്തിലാണ് ഫുട്‍ബോൾ ആരാധകർ. സെമിയിലേക്കുള്ള നിർണ്ണായക പ്ലേയോഫ് മത്സത്തിൽ ബാംഗ്ലൂർ – ബ്ലാസ്റ്റേഴ്സ് മത്സരം നിശ്ചിത സമയവും കഴിഞ്ഞ് ഗോൾ രഹിതമായി അവസാനിച്ചു.
എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയ മത്സരം തൊണ്ണൂറ്റിയാറാം മിനിട്ടിലെത്തിയപ്പോൾ ബാംഗ്ലൂരിന് ലഭിച്ച ഫ്രീകിക്ക് കളിക്കാരും റഫറിയും സ്റ്റാൻഡ് ചെയ്യുന്നതിന് മുമ്പ് തന്നെ ഗോൾകീപ്പറിലാത്ത പോസ്റ്റിലേക്ക് സുനിൽ ഛേത്രി കിക്ക് എടുക്കുകയും ഗോൾ ആയി അനുവദിക്കുകയും ചെയ്തതോടെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ സ്വന്തം കളിക്കാരെ ഗ്രൗണ്ടിൽ നിന്ന് പിൻവലിച്ച് പ്രതിഷേധമറിയിച്ചിരുന്നു. ഇത് ബ്ളാസ്റ്റേഴ്സ് ടീമിന്റെ ഭാവി തന്നെ തീരുമാനിക്കുന്ന നിലപാട് ആകുമെന്ന നിഗമനത്തിലാണ് ആരാധകർ ഇപ്പോൾ.
സുനിൽ ഛേത്രിയുടെ വിവാദ ഗോളിനെതിരെ ഉയർന്ന പ്രതിഷേധത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി കളം വിടാനും വെള്ളിയാഴ്ച ബെംഗളൂരു എഫ്‌സിക്കെതിരായ തങ്ങളുടെ നിർണായക ഐഎസ്‌എൽ പ്ലേ ഓഫ് മത്സരം നഷ്ടപ്പെടുത്താനും തീരുമാനിച്ച സംഭവത്തിൽ ബ്ളാസ്റ്റേഴ്‌സിനെ വിലക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ. തോൽവിയുടെയും വാക്കൗട്ടിന്റെയും ഫലമായി ബ്ലാസ്റ്റേഴ്സിന് പിഴ അടയ്‌ക്കേണ്ടതായി വരും.
ഐഎസ്‌എൽ ചരിത്രത്തിലെ ആദ്യത്തെ വാക്കൗട്ടായിരുന്നു അത്. ദൗർഭാഗ്യകരവും നിരാശാജനകവുമായ സംഭവമായിരുന്നു അത്. കൂടാതെ ഇന്ത്യൻ സൂപ്പർ ലീഗും AIFF ഉം വരും ദിവസങ്ങളിൽ മഞ്ഞപ്പടയ്ക്ക് കടുത്ത ശിക്ഷ നൽകിയേക്കുമെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഫുട്ബോളിന്റെ പരമോന്നത ബോഡി വിഷയത്തിൽ ഇതുവരെ അഭിപ്രായങ്ങളൊന്നും പറഞ്ഞിട്ടില്ല.
എന്ത് ശിക്ഷയാണ് കേരള ബ്ലാസ്റ്റേഴ്സിന് ലഭിക്കുക?
പോയിന്റ് ഡിഡക്ഷൻ: കേരള ബ്ലാസ്റ്റേഴ്‌സിന് പോയിന്റ് നഷ്ടമായേക്കാം. 2012ൽ ഈസ്റ്റ് ബംഗാളിനെതിരായ ഐ ലീഗ് മത്സരത്തിൽ നിന്ന് എടികെ മോഹൻ ബഗാൻ പുറത്തായപ്പോൾ ഇത് സംഭവിച്ചിരുന്നു.
പിഴ: ഒരു കളിയുടെ മധ്യത്തിൽ ഫുട്ബോൾ പിച്ച് വിടുന്നത് വലിയ കുറ്റം തന്നെയാണ്. കൂടാതെ റഫറിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ചതിന് ഐഎസ്എൽ കേരള ബ്ലാസ്റ്റേഴ്സിന് സാമ്പത്തിക പിഴ ചുമത്താൻ സാധ്യതയുണ്ട്.
ഐഎസ്എല്ലിൽ നിന്ന് പുറത്താക്കൽ: ഏറ്റവും ഗൗരവമേറിയ ശിക്ഷ ആയിരിക്കും ഇത്. ഒരു ഫുട്ബോൾ മത്സരത്തിൽ നിന്ന് പുറത്തുപോകുന്നത് ഗുരുതരമായ കാര്യമാണ്. ബ്ലാസ്റ്റേഴ്‌സിന് പ്രതിരോധിക്കാൻ സാധ്യതകൾ ഉണ്ടെങ്കിലും കളി കൈവിടുന്നത് ആരാധകരോടും ക്ലബ്ബിനോടും ടൂർണമെന്റിനോടും ഗെയിമിനോടും മൊത്തത്തിലുള്ള അനാദരവാണ്. അതിനാൽ ഐഎസ്എല്ലിന് കേരള ബ്ലാസ്റ്റേഴ്‌സിനെ നിശ്ചിത കാലത്തേക്ക് വിലക്കാൻ സാധ്യതയുണ്ട്. ഇത് കേവലം ഒരു സീസൺ വിലക്ക് മാത്രവും ആകാം. അല്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തിയേക്കാം.
Post Your Comments