മോസ്‌കോ : ചൈനയിൽ നിന്നും പൊട്ടിപ്പുറപ്പെട്ട കോവിഡ് വൈറസ് ലോകത്ത് നാശം വിതച്ച ഒന്നായിരുന്നു. രണ്ടു വർഷക്കാലം ലോക രാജ്യങ്ങളെല്ലാം ഭീതിയോടെയാണ് ഈ വൈറസിനെ കണ്ടത്. ഇപ്പോൾ ഏറെ ഞെട്ടിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്. കൊറോണ വാക്‌സിന്‍ കണ്ടുപിടിക്കുന്നതിന് സഹായിച്ച റഷ്യന്‍ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ട നിലയിൽ.
കൊറോണ വാക്‌സിനായ സ്പുടിന്ക് വി കണ്ടെത്തുന്നതിനായി സഹായിച്ച റഷ്യന്‍ ശാസ്ത്രജ്ഞന്‍ ആന്‍ഡ്രി ബോട്ടിക്കോവാണ് മരിച്ചത്. ബെല്‍റ്റ് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിൽ മോസ്‌കോയിലെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ 29 വയസ്സുകാരൻ പോലീസ് പിടിയിൽ. വാഗ്വാദത്തെ തുടര്‍ന്നായിരുന്നു കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി.
റഷ്യയിലെ ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ സീനിയര്‍ ഗവേഷകനായി ജോലി ചെയ്യുകയായിരുന്നു ബോട്ടിക്കോവ്
Post Your Comments