ബറേലി: ഫീസടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ അവസരം നിഷേധിച്ചതിനെ തുടര്‍ന്ന് ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കി. ഉത്തർപ്രദേശിലെ ബറേലിയിലാണ് സംഭവം. ബറാബലിയിലെ സ്വകാര്യ സ്കൂളിലെ വിദ്യാര്‍ഥിയാണ് മരിച്ചത്. മകൾക്ക് ഫീസടക്കാൻ കഴിഞ്ഞില്ലെന്നും സ്കൂൾ അധികൃതർ പരീക്ഷ എഴുതാൻ അവസരം നിഷേധിച്ചതുമാണ് മകളുടെ മരണത്തിന് കാരണമെന്ന് അച്ഛൻ അശോക് കുമാർ പറഞ്ഞു. സംഭവത്തിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. വിഷയം അന്വേഷിച്ചു വരികയാണെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് രാഹുൽ ബാട്ടി പറഞ്ഞു.
ഫീസടക്കാൻ കുറച്ച് സമയം കൂടി സ്കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതവർ നിരസിക്കുകയായിരുന്നു.
പരീക്ഷ എഴുതാൻ അവസരം നിഷോധിച്ചതോടെ മകൾ തിരികെയെത്തി മരിക്കുകയായിരുന്നുവെന്ന് അശോക് കുമാർ കൂട്ടിച്ചേർത്തു.
Post Your Comments