Latest NewsKerala

പാലത്തായി കേസിൽ അധ്യാപകനെതിരെ പരാതിക്കാരിയുടെ സുഹൃത്ത് നൽകിയ ഏഷ്യാനെറ്റ് ഇന്റർവ്യൂവും സംശയ നിഴലിൽ, വൈറൽ കുറിപ്പ്

വ്യാജ വാർത്ത നല്കിയെന്നാരോപിച്ച് ഏഷ്യനെറ്റിന്റെ കൊച്ചി റീജിയണൽ ഓഫീസിൽ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ സോഷ്യൽ മീഡിയയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ലഹരിക്കേസിൽ 12 കാരിയുടെ അഭിമുഖം വ്യാജമായി സൃഷ്ടിച്ചെടുത്ത നൗഫൽ ബിൻ യൂസഫിനെതിരെയാണ് വിമർശനം ഉയരുന്നത്. ഇതിന് മുൻപും സമാനമായി ഇയാൾ വ്യാജ വാർത്തകൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സോഷ്യൽ മീഡിയയിൽ ആരോപണമുയരുന്നത്. പാലത്തായി പീഡനക്കേസിൽ അധ്യാപകനെതിരെ ഇരയുടെ സുഹൃത്ത് എന്ന നിലയിൽ നടത്തിയ ഇന്റർവ്യൂവും സംശയ നിഴലിൽ ആണെന്നാണ് കുറിപ്പിൽ പറയുന്നത്. പഴയ ഈ കുറിപ്പ് വീണ്ടും ചർച്ചയായിരിക്കുകയാണ്.

കുറിപ്പിന്റെ പൂർണ്ണ രൂപം:

പാലത്തായി പീഢനത്തിൻ്റെ തിരക്കഥ രചിച്ചതിൽ മുഖ്യപങ്കുള്ള മാധ്യമ പ്രവർത്തകനാണ് നൗഫൽ ബിൻ യൂസഫ്.
ഏഷ്യാനെറ്റിൻ്റെ റിപ്പോർട്ടർ നൗഫൽ ഇരയുടെ സഹപാഠി എന്ന് പരിചയപ്പെടുത്തിയ ഈ തട്ടമിട്ട പെൺകുട്ടി ആര് ?
അന്വേഷണ ഉദ്യോസ്ഥർ പാലത്തായി പീഢനക്കേസിൽ പത്മരാജൻ മാഷിന് പങ്കില്ലെന്ന് കണ്ടെത്തുമ്പോൾ ഈ പെൺകുട്ടിയുടെയും മൊഴി വ്യക്തമായി പരിശോധിച്ചിട്ടുണ്ടാവുമല്ലോ.
എന്നിട്ടും പത്മരാജൻ മാഷ് പീഢനം നടത്തിയില്ലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അങ്ങനെയെങ്കിൽ സഹപാഠി പറഞ്ഞത് പച്ചക്കള്ളമായിരിക്കും എന്ന് അനുമാനിക്കേണ്ടിവരും.
എങ്കിൽ സഹപാഠിയായി ഒരു പെൺകുട്ടിയെ അവതരിപ്പിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചത് എന്തിന് ?
പാലത്തായി പെൺകുട്ടി പീഢനത്തിന് ഇരയായിട്ടുണ്ടെങ്കിൽ, അത് പത്മരാജൻ മാസ്റ്റർ അല്ലെങ്കിൽ യഥാർത്ഥ പീഢകൻ ആര് ?
#ഉത്തരം_കിട്ടണം
#പോരാട്ടം_തുടരും

shortlink

Related Articles

Post Your Comments

Related Articles


Back to top button