ബെംഗളൂരൂ: കേരള ബ്ളാസ്റ്റേഴ്‌സും കോച്ച് ഇവാന്‍ വുകോമനോവിച്ചുമാണ് കേരളത്തിലെ ഫുടബോൾ ആരാധകരുടെ ഇപ്പോഴത്തെ ചർച്ചാ വിഷയം. ഐഎസ്എല്‍ നോക്കൗട്ടില്‍ കേരള ബ്ലാസ്റ്റേഴ്സ്-ബെംഗളൂരു എഫ്സി മത്സരത്തിലെ വിവാദ ഗോളിന് പിന്നാലെ തന്‍റെ താരങ്ങളുമായി കളംവിട്ട ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് പൂർണ പിന്തുണയാണ് ആരാധകർ നൽകുന്നത്. ഇവാന്‍ കൈക്കൊണ്ട തീരുമാനത്തിന്റെ പേരില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി സംഭവിച്ചുവെങ്കിലും, അദ്ദേഹത്തെ ആരാധകർ കൈയ്യൊഴിയുന്നില്ല.
ആശാന് പിന്നിൽ എപ്പോഴും കേരളം ഒറ്റക്കെട്ടായി നിൽക്കുമെന്നാണ് മഞ്ഞപ്പട അറിയിക്കുന്നത്. ഇവാനെതിരെ അച്ചടക്ക നടപടി എടുത്താല്‍ പ്രതികരിക്കുമെന്നും ആരാധകർ ഐഎസ്എല്‍ അധികൃതർക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റിലെ കമന്‍റുകളില്‍ മുന്നറിയിപ്പ് നല്‍കുന്നു. അഭിമാനത്തോടെ പുറത്തായ ഫീൽ, കപ്പ് അടിച്ചാൽ പോലും ഇത്ര ഫീൽ കിട്ടില്ല എന്ന് ആരാധകർ പ്രതികരിച്ചു. മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങിയതോടെ ബെംഗളൂരുവിനെ 1-0ന് വിജയികളായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ബിഎഫ്‍സി ഐഎസ്എല്‍ 9-ാം സീസണിന്‍റെ സെമിഫൈനലിലെത്തി.
ഫ്രീകിക്കില്‍ നിന്ന് ബെംഗളൂരു എഫ്‌സിക്ക് ഗോള്‍ അനുവദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് കളിക്കളത്തില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. ഇനി കേരള ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് അച്ചടക്ക നടപടികള്‍ ആണ്.. പോയിന്റ് റെഡക്ഷന്‍, അല്ലെങ്കില്‍ ബാന്‍ തന്നെ ആവാം..! ഏതായാലും ഒക്കെ കണ്ട് തന്നെ അറിയണം..
Post Your Comments