ഹസ്സൻ: കല്യാണത്തിനായി ബ്യൂട്ടി പാർലറിൽ പോയി അണിഞ്ഞൊരുങ്ങിയ യുവതിയുമായുള്ള വിവാഹം വേണ്ടെന്ന് വെച്ച് പ്രതിശ്രുത വരൻ. മേക്കപ്പിനിടെ വധുവിന്റെ മുഖം വീർത്ത് വികൃതമായി. ഇതോടെയാണ്, വരൻ ഈ വിവാഹം വേണ്ടെന്ന് വെച്ചത്. കർണാടകയിലെ ഹസ്സൻ ജില്ലയിൽ നിന്നുമാണ് വിചിത്രമായ സംഭവം റിപ്പോർട്ട് ചെയ്തത്. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
നൂതനമായ എന്തെങ്കിലും പരീക്ഷിക്കാൻ വധു ആഗ്രഹിച്ചിരുന്നു. ഫൗണ്ടേഷന്റെ പ്രാരംഭ പ്രയോഗത്തിന് ശേഷം യുവതി, ബ്യൂട്ടി പാർലർ ഉടമയുടെ ആവശ്യപ്രകാരം മുഖം ആവി കൊള്ളിച്ചിരുന്നു. ഇതോടെയാണ് മുഖം പൊള്ളിയതും, വീർത്ത് വന്നതും. ബ്യൂട്ടി പാർലർ ഉടമ ഗംഗയ്‌ക്കെതിരെ യുവതിയുടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. പോലീസ് ഉടമയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തുവരികയാണ്.
Post Your Comments