Latest NewsNewsTechnology

പുതിയ ഇ- സ്പോർട്സ് പ്ലാറ്റ്ഫോമുമായി വോഡഫോൺ- ഐഡിയ, സവിശേഷതകൾ അറിയൂ

ഇ- സ്പോർട്സ് സ്റ്റാർട്ടപ്പായ ഗെയിമർജിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം വോഡഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്

ഉപഭോക്തൃ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വോഡഫോൺ- ഐഡിയ പുത്തൻ മാറ്റവുമായി വീണ്ടും എത്തി. ഇത്തവണ വി- ആപ്പിന് കീഴിൽ ഇ- സ്പോർട്സ് ഗെയിമുകളുമായാണ് വോഡഫോൺ- ഐഡിയ എത്തിയിരിക്കുന്നത്. ഇതോടെ, ബാറ്റിൽ റോയൽ, റേസിംഗ്, ക്രിക്കറ്റ്, ആക്ഷൻ റോൾ പ്ലേയിംഗ് തുടങ്ങിയ ഗെയിമുകൾ വി- ഗെയിംസിൽ ലഭ്യമാകും.

ഇ- സ്പോർട്സ് സ്റ്റാർട്ടപ്പായ ഗെയിമർജിയുടെ സഹകരണത്തോടെയാണ് പുതിയ സംവിധാനം വോഡഫോൺ ഐഡിയ അവതരിപ്പിച്ചിരിക്കുന്നത്. 2022- ലെ എഫ്ഐസിസിഐ- ഇവൈ മീഡിയ ആൻഡ് എന്റർടൈൻമെന്റ് റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്തെ ഇ- സ്പോർട്സ് കളിക്കാരുടെ എണ്ണം 6 ലക്ഷത്തിലധികമാണ്. 2025 ഓടെ ഗെയിമിംഗ് മേഖല ഏകദേശം 10,000 കോടി രൂപയുടെ സാമ്പത്തിക നേട്ടം കൈവരിക്കുമെന്നാണ് വിലയിരുത്തൽ. വോഡഫോൺ- ഐഡിയ 5ജി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതോടെ ഗെയിമിംഗ് മേഖലയിൽ നിന്നുള്ള വരുമാനം ഉയർത്താൻ സാധിക്കും.

Also Read: ക്രിസ്ത്യൻ മത പരിവർത്തനമെന്ന ആരോപണം, ആന്ധ്രയിൽ മുഴുവൻ ജില്ലകളിലും ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ച് ജഗൻ സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button