KeralaLatest NewsNews

മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ മാസം 80ലക്ഷം രൂപ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു

കടത്തില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കേരളത്തില്‍ മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ മാസം 80ലക്ഷം രൂപ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ, മുഖ്യമന്ത്രി പിണറായി വിജയന് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കാനൊരുങ്ങുന്നു. സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കെന്ന പേരിലാണ് ഹെലികോപ്റ്റര്‍ വാടകയ്ക്കെടുക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മന്ത്രിസഭായോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തത്.

Read Also: ‘രവീന്ദ്രനോട് എനിക്ക് പറയാനുള്ളത് ഇരയിമ്മൻ തമ്പിയുടെ ഉന്തുന്ത് ഉന്തുന്ത് എന്ന പാട്ട് പഠിക്കാനാണ്’: തമ്പി നാഗാർജുന

ഇസഡ് പ്ലസ് സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് ഇപ്പോള്‍ സ്വകാര്യ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. വടക്കന്‍ ജില്ലകളിലെ യാത്രയ്ക്ക് ഇപ്പോള്‍ സ്വകാര്യ ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുത്തിരിക്കുകയാണ്. ആറ് വിഐപികളെയും ഒമ്പത് സാധാരണ യാത്രക്കാരെയും അവരുടെ പത്ത് കിലോ ലഗേജും വഹിക്കാനാകുന്ന ഹെലികോപ്ടറുകളാണ് വാടകയ്‌ക്കെടുക്കാന്‍ ഉദ്ദേശിക്കുന്നത്. 15 വര്‍ഷത്തിലേറെ പഴക്കമില്ലാത്ത കോപ്ടറാണ് വാടകയ്‌ക്കെടുക്കുക. വിഐപികള്‍ക്ക് വിശാലമായ സീറ്റുണ്ടാകും. മഴക്കാറോ കാറ്റോ ഉണ്ടെങ്കില്‍ പറക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button