Latest NewsNewsIndia

വിവാഹത്തിൽ നിന്നും പിന്മാറി: യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്

ബംഗളുരു: യുവതിയെ നടുറോഡിലിട്ട് കുത്തിക്കൊന്ന് യുവാവ്. ബംഗളൂരുവിലാണ് സംഭവം. വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ആന്ധ്രപ്രദേശിലെ കാക്കിനട സ്വദേശിനിയായ ലീല പവിത്രയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ദിനകർ ബനാല എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Read Also: വീടിനുള്ളിൽ കയറിയ അക്രമിയെ സാഹസികമായി നേരിട്ട് വിദ്യാർത്ഥിനി: ആയുധവുമായെത്തിയ അക്രമിയെ നേരിട്ടത് തേങ്ങകൊണ്ട്

വിവാഹത്തിൽ നിന്നും പിന്മാറിയതിനാണ് യുവതിയെ കൊലപ്പെടുത്തിയതെന്ന് ഇയാൾ പോലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ജോലി കഴിഞ്ഞിറങ്ങുമ്പോൾ ലീലയോട് സംസാരിക്കാൻ ദിനകർ ശ്രമിച്ചിരുന്നു. എന്നാൽ ദിനകറിനോട് സംസാരിക്കാൻ ലീല തയ്യാറില്ല. തുടർന്ന് ഇയാൾ ലീലയെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. 16 തവണ കുത്തേറ്റ ലീല സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. കൊലപാതകത്തിന് ശേഷം ലീലയുടെ മൃതദേഹത്തിന് സമീപമിരുന്ന ദിനകറിനെ പോലീസ് എത്തി അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

Read Also: പാചകവാതക വില വർദ്ധനവ് ജനങ്ങൾക്ക് കൂടുതൽ ഭാരമാകും: കേന്ദ്ര സർക്കാർ നടപടിയെ അപലപിച്ച് സിപിഎം

shortlink

Related Articles

Post Your Comments

Related Articles


Back to top button