ലണ്ടന്‍: ബിബിസിയുടെ ഇന്ത്യയിലെ ഓഫീസുകളിലെ ആദായ നികുതി റെയ്ഡ് വിഷയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഉന്നയിച്ച് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ജെയിംസ് ക്ലെവര്‍ലി. ബുധനാഴ്ച നടന്ന ഉഭയകക്ഷി യോഗത്തില്‍ വച്ചായിരുന്നു വിഷയം അവതരിപ്പിച്ചത്. രാജ്യത്തെ നിയമങ്ങള്‍ എല്ലാ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് ഇന്ത്യ നല്‍കിയ മറുപടി.
Read Also: പ്രവാസികള്‍ക്ക് ആശ്വാസമായി പിണറായി സര്‍ക്കാരിന്റെ തീരുമാനം
കഴിഞ്ഞ മാസം ന്യൂഡല്‍ഹിയിലെയും മുംബൈയിലെയും ബിബിസി ഓഫീസുകളില്‍ ഇന്ത്യയുടെ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2002 ലെ ഗുജറാത്ത് കലാപത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാധീനം ചെലുത്തി എന്ന് പരാമര്‍ശമുള്ള ബി.ബി.സി നിര്‍മ്മിച്ച ഡോക്യുമെന്ററിയോട് ഇന്ത്യന്‍ സര്‍ക്കാര്‍ രോഷത്തോടെ പ്രതികരിച്ചിരുന്നു. ഇതിന് ശേഷമാണ് ബി.ബി.സിയുടെ ഇന്ത്യയുടെ ഓഫീസുകളില്‍ പരിശോധന നടന്നത്.
Post Your Comments