KannurLatest NewsKeralaNattuvarthaNews

ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി : രണ്ട് പേർക്ക് പരിക്ക്

ബി​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ വി​കാ​സ് കു​മാ​ർ, രാം ​ശ​ങ്ക​ർ കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്

പ​ഴ​യ​ങ്ങാ​ടി: ട്രാ​ൻ​സ്ഫോ​ർ​മ​റി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി ക​ട​ക​ളി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​ഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈ​വ​ർ​ക്കും ക്ലീ​ന​ർ​ക്കും പ​രി​ക്കേ​റ്റു. ഇ​വ​ർ പ​ഴ​യ​ങ്ങാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലാണ്.

പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​ന് സ​മീ​പം പു​ല​ർ​ച്ച​യ്ക്ക് അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. ക​ണ്ണൂ​ർ ഭാ​ഗ​ത്തു ​നി​ന്ന് പ്ലാ​സ്റ്റി​ക്ക് സാ​ധ​ന​ങ്ങ​ളു​മാ​യി പ​ഴ​യ​ങ്ങാ​ടി ഭാ​ഗ​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്നു ലോ​റി. പ​ഴ​യ​ങ്ങാ​ടി പാ​ല​ത്തി​നു സ​മീപം കെ​എ​സ്ടി​പി റോ​ഡി​ലെ വ​ള​വി​ൽ നി​യ​ന്ത്ര​ണം വി​ട്ട് ട്രാ​ൻ​സ് ഫോ​മ​റി​ൽ ഇ​ടി​ച്ച് സ​മീ​പ​ത്തെ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

Read Also : രാഹുല്‍ ഗാന്ധിക്ക് പുതിയ മുഖം, സ്വന്തമായി വീടില്ലെന്ന് പറഞ്ഞ രാഹുല്‍ വിലകൂടിയ സ്യൂട്ടണിഞ്ഞ് ഇംഗ്ലണ്ടില്‍

കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സി​റ്റി സ​ൺ മെ​ഡി​ക്ക​ൽ​സ്, നി​സാ​മി​യ ക​ർ​ട്ട​ൻ​സ്, സി​മ​ന്‍റ് വ്യാ​പാ​ര സ്ഥാ​പ​നം എ​ന്നി​വ ത​ക​ർ​ന്നു. ലോ​റി ഇ​ടി​ച്ചു ക​യ​റി സ​മീ​പ​ത്തെ പെ​ട്ടി​ക്ക​ട പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. ഇടിയുടെ ആഘാതത്തിൽ ട്രാ​ൻ​സ്ഫോ​ർ​മ​ർ ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി ബ​ന്ധം തടസപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button