KozhikodeNattuvarthaLatest NewsKeralaNews

സ്കൂൾ ബസ് ഡ്രൈവർ ബസിൽ മരിച്ച നിലയിൽ

അഞ്ചാം പീടിക സ്വദേശി അശോകൻ ആണ് മരിച്ചത്

കോഴിക്കോട്: പേരാമ്പ്രയിൽ സ്കൂൾ ബസ് ഡ്രൈവറെ ബസിൽ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചാം പീടിക സ്വദേശി അശോകൻ ആണ് മരിച്ചത്. പേരാമ്പ്ര സെന്‍റ് മീരാസ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ ആണ് അശോകൻ.

Read Also : ഇന്ത്യയുടെ മുഖ്യ വ്യവസായ മേഖല കുതിക്കുന്നു, ജനുവരിയിൽ മികച്ച വളർച്ച

രാവിലെ കുട്ടികളെ സ്കൂളിൽ ഇറക്കിയ ശേഷം സമീപത്തെ ഗ്രൗണ്ടിൽ ബസ് പാർക്ക്‌ ചെയ്ത് വിശ്രമിക്കുകയായിരുന്നു അശോകൻ. പിന്നീട് നാട്ടുകാരാണ് ബസിനുള്ളിൽ മരിച്ച നിലയിൽ അശോകനെ കണ്ടെത്തിയത്.

Read Also : നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി കടയുടമയ്ക്ക് ഗുരുതര പരിക്ക്

പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്‌ കിട്ടിയാലേ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button