Latest NewsNewsLife StyleHealth & Fitness

രക്തസമ്മർദ്ദം കുറയ്ക്കാന്‍ മാതളനാരങ്ങ

ആരോഗ്യമുള്ള ശരീരത്തിനും ചർമ സംരക്ഷണത്തിനും ഉത്തമമാണ് മാതളനാരങ്ങ. ഏറെ പോഷകങ്ങളുള്ള മാതളനാരങ്ങ ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. പല രോഗങ്ങൾക്കും ഇത് നല്ല മരുന്നായി കരുതപ്പെടുന്നു. ഇതിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ സിയുടെ നല്ല ഉറവിടമാണ് മാതളനാരങ്ങ. അര കപ്പ് മാതള നാരങ്ങ ജ്യൂസിൽ 80 കലോറി, 16 ഗ്രാം കാർബോ ഹൈഡ്രേറ്റ്സ്, 3 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്.

ബിപി കുറയ്ക്കാന്‍ മാതളനാരങ്ങ ഏറെ നല്ലതാണ്. സിസ്റ്റോളിക് ബിപി പ്രത്യേകിച്ചും. അതായത് ആദ്യത്തെ ബിപി. 5-10 ശതമാനം വരെ ഇത് കുറയ്ക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വര്‍ദ്ധിപ്പിയ്ക്കുന്നു. ഇത് രക്തക്കുഴലുകളിലെ ക്ലോട്ടുകളെ മാറ്റുന്നു. നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ട്രൈ ഗ്ലിസറൈഡ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിലെ കൊഴുപ്പു കുറയ്ക്കുന്നതിനാല്‍ ഹാര്‍ട്ട് സംബന്ധമായ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.

Read Also : പ്ര​ണ​യം നി​ര​സി​ച്ച​തിന് പ്ല​സ്‌​വ​ണ്‍ വി​ദ്യാ​ര്‍ത്ഥി​നി​ക്ക് മ​ര്‍ദ്ദ​നം : യുവാവ് അറസ്റ്റിൽ

ജ്യൂസ് പോലെ തന്നെ മാതളനാരകത്തിന്റെ തൊലി, പൂവ്, കായ് എന്നിവയും ഔഷധഗുണമുള്ളത് തന്നെയാണ്. മാതളനാരങ്ങയുടെ തൊലി കുറച്ചു ഉണക്കി പൊടിച്ച് തലയിൽ തേയ്ക്കുന്നത് മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കും. കറുത്ത പാടുകൾ മാറ്റാനും തൊലി ഉപയോഗപ്രദമാണ്. ആന്റിമൈക്രോബയൽ ഗുണങ്ങളുള്ളതിനാൽ വായിലെ മോശം ബാക്ടീരിയകൾക്കെതിരെ പ്രവർത്തിക്കുവാനും മോണകളുടെ ആരോഗ്യത്തിനും ഇവ ഏറെ ഉപകാരപ്രദമാണ്.

ടൈപ്പ് 2 പ്രമേഹ രോഗത്തിന് ഇത് നല്ല മരുന്നാണ്. ഇതു കാരണമുണ്ടാകുന്ന അമിത വണ്ണം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്. പോളിസിസ്റ്റിക് രോഗമുള്ളവര്‍ക്ക് ഇതേറെ നല്ലതാണ്. ഇതു കാരണമുണ്ടാകുന്ന ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് പ്രശ്‌നങ്ങള്‍ക്കും അമിത വണ്ണത്തിനും ഇതേറെ നല്ലതാണ്. ഇതു പോലെ മെനോപോസ് സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും ഇതേറെ ഗുണകരമാണ്. ഇതുപോലെ ക്യാന്‍സര്‍ രോഗത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

കൂടാതെ, മുടി കൊഴിച്ചില്‍ മാറ്റാന്‍ ഇതേറെ നല്ലതാണ്. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കാന്‍ ഇതേറെ നല്ലതാണ്. ഇതാണ് മാതള ജ്യൂസ് ക്ഷീണം പെട്ടെന്ന് മാറ്റുന്നത്. ഇതു പോലെ ഇതിന് രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കാനും നല്ലതാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളെങ്കില്‍ ഇതേറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button