
തിരുവനന്തപുരം: പ്രണയം നിരസിച്ചതിന് പ്ലസ്വണ് വിദ്യാര്‍ത്ഥിനിയ്ക്ക് മര്‍ദ്ദനം. പ്രതി ഉച്ചക്കട സ്വദേശി റോണി(20) പൊലീസ് പിടിയിലായി.
നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്തുവച്ച് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് സംഭവം.
യുവാവിനെ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസിലേല്‍പ്പിക്കുകയായിരുന്നു. സംഭവസമയത്ത് ഇയാളുടെ രണ്ട് സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ക്കായുള്ള തിരച്ചില്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.
Read Also : കേന്ദ്രസർക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് അദാനിക്കും, കുത്തക മൊതലാളിമാർക്കും വേണ്ടി: എംവി ഗോവിന്ദൻ
അതേസമയം, ചൊവ്വാഴ്ച ഇതേസ്ഥലത്ത് വച്ച് പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ 17കാരന് മര്‍ദ്ദിച്ചിരുന്നു. നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപെട്ട ഇയാള്‍ വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു. മറ്റ് രണ്ട് വാഹനങ്ങളിലും കാറിടിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത പൊലീസ് പിന്നീട് സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു.
Post Your Comments