മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ മധ്യവയസ്‌കന്‍ അറസ്റ്റില്‍. പാണ്ടിക്കാട് വെട്ടിക്കാട്ടിരിയിലെ മാഞ്ചേരി കുരിക്കള്‍ വീട്ടില്‍ അബ്ദുള്‍ ഹമീദിനെയാണ് (52) മേലാറ്റൂര്‍ പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. ബസ് സ്റ്റോപ്പില്‍ വച്ച് കുട്ടിയെ പരിചയപ്പെട്ട പ്രതി കുട്ടിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
സമയം ആയിട്ടും കുട്ടി സ്കൂളിലെത്താത്തതിനെ തുടർന്ന് അധ്യാപകർ വീട്ടിലേക്ക് വിളിച്ച് വിവരം അന്വേഷിച്ചു. സ്‌കൂളിലേക്ക് പോയതാണെന്ന് പറഞ്ഞതോടെയാണ് വിവരം പോലീസിൽ അറിയിച്ചതും അന്വേഷണം ആരംഭിച്ചതും. ഇതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. മുമ്പ് പാണ്ടിക്കാട് പോലീസിനെ ആക്രമിച്ച കേസിലും പ്രതി ചേര്‍ക്കപ്പെട്ട ആളാണ് അബ്ദുള്‍ഹമീദ് എന്നു പോലീസ് പറഞ്ഞു.
അതേസമയം, പതിനൊന്നു വയസ്സുള്ള കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ മദ്രസ അധ്യാപകന് കഴിഞ്ഞ ദിവസം മുപ്പത്തേഴരവര്‍ഷം കഠിന തടവും 80,000 രൂപ പിഴയും കോടതി വിധിച്ചിരുന്നു. മഞ്ചേരി എളങ്കൂറിലെ ചെറുകുളം കിഴക്കുമ്പറമ്പില്‍ സുലൈമാനെ (56) യാണ് തിരൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി സി ആര്‍ ദിനേഷ് ശിക്ഷിച്ചത്.
Post Your Comments