KeralaLatest NewsNews

മുസ്ലിം ലീഗിനെ സിപിഎമ്മിലേയ്ക്ക് ക്ഷണിച്ച് എം.വി ഗോവിന്ദന്‍

മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണം, കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടും: എം.വി ഗോവിന്ദന്‍

തിരൂര്‍: ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കില്‍ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മതനിരപേക്ഷ ഉള്ളടക്കത്തില്‍ വെള്ളംചേര്‍ക്കരുത്, ആഗോളവത്കരണത്തിനെ എതിര്‍ക്കണം, കുത്തകവിരുദ്ധ നിലപാട് സ്വീകരിക്കണം, ഇത്തരത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്യുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

Read Also: കേന്ദ്രസർക്കാൻ സാധനങ്ങളുടെ വില വർധിപ്പിക്കുന്നത് അദാനിക്കും, കുത്തക മൊതലാളിമാർക്കും വേണ്ടി: എംവി ഗോവിന്ദൻ

‘മതത്തെ അംഗീകരിക്കുന്നു. ലീഗില്‍ വര്‍ഗീയതയെ അംഗീകരിക്കുന്നവരുണ്ട്. ലീഗ് വിട്ടാല്‍ യുഡിഎഫ് പിന്നെയില്ല. ശേഷം രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാനും സാധിക്കില്ല’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

അബ്ദുള്‍ നാസര്‍ മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും ഇതിനായി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മദനിക്ക് ഫലപ്രദമായ ചികിത്സ നല്‍കണമെന്നാണ് നിലപാടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button