ന്യൂഡല്‍ഹി: ഇന്ത്യയില്‍ കടന്ന് പോയത് 1901 ന് ശേഷമുള്ള ഏറ്റവും ചൂട് കൂടിയ ഫെബ്രുവരിയെന്ന് കാലാവസ്ഥാ വിദഗ്ധര്‍. മെയ് 31 വരെയുള്ള അടുത്ത മൂന്ന് മാസം ഉഷ്ണ തരംഗത്തിന് .സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ എസ്.സി ഭാന്‍ പറഞ്ഞു.
Read Also: ഗര്‍ഭകാലത്ത് കാണപ്പെടുന്ന സ്‌ട്രെച്ച് മാര്‍ക്കുകള്‍ മാറ്റാൻ ചെയ്യേണ്ടത്
ചൂട് കൂടിയതോടെ നിലവില്‍ വൈദ്യുതി ഉപയോഗം രാജ്യത്ത് കൂടുതലാണ്. ഇനിയും ചൂട് കൂടുന്നത് രാജ്യത്തെ വൈദ്യുത പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ എന്നാണ് വിദഗ്ധര്‍ ആശങ്കപ്പെടുന്നത്. മാര്‍ച്ച് മാസത്തിലെ താപനില ഗോതമ്പ് പോലുള്ള ധാന്യങ്ങളുടെ വിളവെടുപ്പിനെ ബാധിക്കും.
കഴിഞ്ഞ വര്‍ഷത്തെ മാര്‍ച്ച്, ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും ചൂടേറിയ മാര്‍ച്ച് മാസമായിരുന്നു. ഇന്ത്യയില്‍ തുടരെ തുടരെ കാലാവസ്ഥാ വ്യതിയാനമുണ്ടാകുന്നത് വിദഗ്ധര്‍ ആശങ്കയോടെയാണ് നോക്കിക്കാണുന്നത്. ഇന്ത്യയില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന ഉഷ്ണ തരംഗവും, വരള്‍ച്ചയും പ്രളയവും ആയിരക്കണക്കിന് പേരുടെ ജീവനാണ് എടുക്കുന്നത്.
Post Your Comments