ഇരിങ്ങാലക്കുട: പറമ്പിലെ പുല്ലിനു തീപിടിച്ചത് അണയ്ക്കുന്നതിനിടെ ജോലിക്കായി നിന്നിരുന്ന വയോധികൻ പൊള്ളലേറ്റു മരിച്ചു. പുല്ലൂർ ഊരകം സ്വദേശി മണമാടത്തിൽ സുബ്രൻ (75) ആണ് മരിച്ചത്.
ചൊവ്വാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഊരകം പള്ളിക്കു പിന്നിലുള്ള സ്വകാര്യ വ്യക്തിയുടെ തെങ്ങുംപറമ്പിലെ പുല്ലിനാണ് തീപടർന്നത്. പരിസരവാസികളുടെ നേതൃത്വത്തിൽ തീ അണക്കാൻ ശ്രമം നടത്തിയെങ്കിലും സാധിച്ചില്ല. തുടർന്ന്, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ഇരിങ്ങാലക്കുട ഫയർഫോഴ്സാണ് നാട്ടുകാരുടെ സഹായത്തോടെ തീ നിയന്ത്രണവിധേയമാക്കിയത്.
ഇതിനിടെയാണ് ഈ പറമ്പിൽ പണി ചെയ്തുകൊണ്ടിരുന്ന സുബ്രനെ പൊള്ളലേറ്റ് അവശനിലയിൽ കണ്ടത്. ഉടൻ തന്നെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.
Post Your Comments