പെരുമ്പിലാവ്: ഒളരിക്കര ക്ഷേത്രത്തിന്റെ ആനയായ കാളിദാസൻ ചരിഞ്ഞു. 37 വയസ്സായിരുന്നു. കാളിദാസൻ ഞായറാഴ്ച കടവല്ലൂരിലെ കെട്ടുതറിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് നിഗമനം.
രണ്ട് ദിവസമായി ആന തീറ്റയെടുത്തിരുന്നില്ല. നീരിലായിരുന്ന കാളിദാസനെ കഴിഞ്ഞ ദിവസമാണ് അഴിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെ കാളിദാസൻ ചരിയുകയായിരുന്നു.
Post Your Comments