കൊച്ചി: കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് ഇനിയും പരിഹാരമായില്ല. കൊച്ചി പാഴൂർ പമ്പ് ഹൗസിലെ ട്രയൽ റൺ പുലർച്ചെ 2 മണിക്ക് തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇത് വരെയും നടന്നില്ല. ജോലികൾ പൂർത്തിയാവാത്തതാണ് ട്രയൽ റൺ വൈകാൻ കാരണം.
മോട്ടോർ 51 അടി താഴ്ചയിലുള്ള കിണറിൽ സ്ഥാപിക്കുന്ന ജോലികൾ തുടരുന്നുകയാണെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു. എട്ട് മണിയോടെ ട്രയൽ റൺ തുടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്നും വാട്ടർ അതോറിട്ടി അറിയിച്ചു.
പമ്പിംഗ് തുടങ്ങിയാലും കൊച്ചിയിലെ കുടിവെള്ള ക്ഷാമത്തിന് പൂർണ്ണ പരിഹാരം കാണാൻ ഇനിയും ഒരു ദിവസം കൂടി വേണ്ടി വരും.
Post Your Comments