മംഗളൂരു: കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. മംഗളൂരു ബണ്ട്വാള്‍ ഇഡ്കിഡു കുമേരുവിലെ അരവിന്ദ ഭാസ്കരയാണ്(39) കൊല്ലപ്പെട്ടത്. വീട് നിര്‍മ്മാണ കരാറുകാരനാണ് യുവതിയുടെ കാമുകൻ. സംഭവത്തില്‍ ഭാര്യ കെ.ആശ(32), യോഗിഷ് ഗൗഡ(34)എന്നിവരെ ബണ്ട്വാള്‍ വിട്ടല്‍ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വര്‍ഷത്തോളമായി പുതിയ വീടിന്റെ നിര്‍മ്മാണത്തിലാണ് അരവിന്ദ. ഇയാളുടെ കാരാറുകാരൻ യോഗിഷ് ഗൗഡയാണ്. തുടർന്ന് ഇയാളും ആശയും തമ്മിലുള്ള സൗഹൃദം പ്രണയമായി. തുടർന്ന് ഭർത്താവുമായി പ്രശ്നങ്ങളിൽ ആയി. തുടർന്ന് കുറച്ചു നാളുകളായി താന്‍ രാത്രി മുറി അടച്ച് ഒറ്റക്കാണ് കിടക്കുന്നതെന്ന് അരവിന്ദ സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.
തലേന്ന് രാത്രി 10ന് മുറിയില്‍ കിടന്ന ഭര്‍ത്താവ് വിളിച്ചിട്ട് അനങ്ങുന്നില്ലെന്ന് ആശ പിതാവിനെ അറിയിക്കുക്കുകയായിരുന്നു. അരവിന്ദയുടെ ബന്ധു രഘുനാഥ് ആണ് ഈ മരണത്തിൽ ദുരൂഹതയുണ്ടെന്നു ചൂണ്ടിക്കാട്ടി പരാതി നൽകിയത്,. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വെളിച്ചത്തു വന്നത്.
Post Your Comments