Latest NewsNewsIndia

ആരോഗ്യപ്രശ്‌നങ്ങൾ: പ്രധാനമന്ത്രിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സഹോദരൻ പ്രഹ്ലാദ് മോദിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്ക സംബന്ധമായ തകരാറുകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചെന്നൈയിലെ അയനാമ്പക്കത്തുള്ള ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്.

Read Also: മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനം: സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇളയ സഹോദരനാണ് പ്രഹ്ലാദ് മോദി. അതേസമയം, കഴിഞ്ഞ വർഷം ഡിസംബറിൽ പ്രഹ്ലാദ് മോദിയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു. മൈസൂരുവിൽ വച്ചായിരുന്നു അപകടം നടന്നത്.

ബന്ദിപൂരിലേക്കുള്ള യാത്രക്കിടെ അദ്ദേഹവും കുടുംബവും സഞ്ചരിച്ച വാഹനം ഡിവൈഡറിൽ തട്ടുകയായിരുന്നു.

Read Also: 39കാരിയായ വിവാഹിതയുമായുള്ള ബന്ധം എതിർത്തു:പിതാവിനെ ക്രൂരമായി ആക്രമിച്ച് 21കാരൻ,ദൃശ്യങ്ങൾ കാമുകിയെ വീഡിയോ കോളിൽ കാണിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button