തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ ലഹരിമരുന്ന് വ്യാപാരം നടത്തിയ യുവതി പൊലീസ് പിടിയിൽ. നായരങ്ങാടി സ്വദേശി ഷീല സണ്ണി(51) ആണ് പിടിയിലായത്.
Read Also : സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ
ഷീല സണ്ണി ചാലക്കുടി പട്ടണത്തിൽ പ്രവർത്തിക്കുന്ന ഷീ സ്റ്റൈൽ ബ്യൂട്ടിപാർലറിന്റെ ഉടമയാണ്. ഇവരുടെ പക്കൽ നിന്ന് 12 എൽഎസ്ഡി സ്റ്റാമ്പുകള്‍ ആണ് കണ്ടെത്തിയത്. ലഹരിമരുന്ന് ഒളിപ്പിച്ച ബാഗുമായി ബ്യൂട്ടി പാർലറിലേക്ക് കയറുന്ന വേളയിലാണ് ഇവർ പിടിയിലായത്. വാഹനത്തിന്റെ അറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്.
Read Also : പാപ മോചനങ്ങളുടെ പാപനാശിനി ഗുഹ.. തിരുവില്വാമല ക്ഷേത്രദർശനം
സംഭവത്തിൽ, വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അറസ്റ്റ് ചെയ്ത യുവതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments