കൊല്ലം: ചടയമംഗലത്ത് ഓവര്‍ടേക്ക് ചെയ്ത കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ചുറ്റിനും കൂടി നിന്നു ഫോട്ടോ എടുത്തവർക്ക് നേരെ വിമർശനവുമായി അധ്യാപിക അനുജ ജോസഫ്. പുനലൂർ സ്വദേശികളായ അഭിജിത്ത് (19), ശിഖ (20) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 7.30ന് ചടയമംഗലം നെട്ടേത്തറ എംസി റോഡിൽ ആണ് അപകടം നടന്നത്.
ഈ സംഭവത്തെക്കുറിച്ച് അനുജ പറയുന്നതിങ്ങനെ,
കൊല്ലം ചടയമംഗലത്തു ksrtc ബസിടിച്ചു ബൈക്ക് യാത്രക്കാരായ രണ്ടു വിദ്യാർത്ഥികൾ മരണമടഞ്ഞ വാർത്ത കാണാനിടയായി. കൂട്ടത്തിൽ 20 മിനിറ്റോളം ആ കുട്ടികളിൽ ഒരാൾ ജീവനോടെ ആരും ഹോസ്പിറ്റലിൽ എത്തിക്കാതെ ആ നടുറോഡിൽ മരണത്തെ മുഖാമുഖം കണ്ടതായും ഉള്ള വിവരവും, ഇതിൽ വാസ്തവം ഉണ്ടെങ്കിൽ ഒന്നു പറയാതിരിക്കാൻ ആവുന്നില്ല.
ഇന്നു ഈ ആക്‌സിഡന്റ് കണ്ടിട്ടും കാണാത്ത ഭാവം നടിച്ച എല്ലാവർക്കും ഈ മരണത്തിൽ പങ്കുണ്ട്.
നാളെ അവനവന്റെ കുടുംബത്തിൽ ആർക്കെങ്കിലും ഈ ഗതി ഉണ്ടാകുമ്പോൾ ഇന്നാ കുട്ടികളുടെ ഉറ്റവരും ഉടയവരുടെയും വേദന നാളെയൊരുനാൾ നിങ്ങളും അറിയും.
അതോടൊപ്പം ആരുടെയെങ്കിലും മരണ വേദന, ആക്‌സിഡന്റ് ഇതൊക്കെ മൊബൈലിൽ പകർത്തി അതു share ചെയ്തു വിറ്റു കാശാക്കാൻ നടക്കുന്നവന്മാരെയൊക്കെ അറസ്റ്റ് ചെയ്യാൻ വല്ല നിയമവും വന്നെങ്കിലോ എന്നു ആത്മാർത്ഥമായി ആഗ്രഹിച്ചു പോകുന്നു. ഇത്തരക്കാരുടെ സൂക്കേട് അങ്ങനെയെങ്കിലും മാറി കിട്ടുമല്ലോ.
അതെങ്ങനാ likes ഉം ഷെയറും ആവോളം കിട്ടാൻ എന്തു തന്തയില്ലായ്മത്തരം കാണിക്കാനും മടിയില്ലാത്ത ഒരു സമൂഹത്തിലാണല്ലോ ഇന്നു നമ്മുടെയൊക്കെ ജീവിതം.
ഇതിനിടയിൽ മനുഷ്യൻ ആവാൻ എവിടാ നേരം.
മരണവെപ്രാളം കണ്ടാലും,കണ്ടില്ലെന്ന് നടിക്കണല്ലോ, കൂട്ടത്തിൽ മൊഫൈലിൽ വീഡിയോ പിടിക്കാൻ നേരം കണ്ടെത്തണമല്ലോ!!
കഷ്ടം,
മനപ്പൂർവമല്ലാത്ത നരഹത്യ, ksrtc bus ഡ്രൈവർക്കു ന്യായികരിക്കാൻ ആയി, വല്ലോരുടെയും നെഞ്ചത്തു കയറ്റി വാഹനം ഓടിക്കാതെ ഇനിയെങ്കിലും ഒന്നു ശ്രദ്ധിക്കു ഡ്രൈവർമാരെ,
ഓരോ ജീവൻ പൊലിയുമ്പോഴും, ആ നഷ്‌ടം സഹിക്ക വയ്യാതെ പിടയുന്ന കുറച്ചു മനുഷ്യരുണ്ട്, അവരുടെ കണ്ണുനീരിനെ പ്രതിയെങ്കിലും ?
Post Your Comments