തിരുവനന്തപുരം: സംസ്ഥാനത്തെ 28 തദ്ദേശ വാർഡുകളിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്. ഇടുക്കി, കാസർഗോഡ് ഒഴികെ 12 ജില്ലകളിലെ ഒരു ജില്ല പഞ്ചായത്ത്, ഒരു ബ്ലോക്ക് പഞ്ചായത്ത്, ഒരു കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 23 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ആകെ 97 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. 40 പേർ സ്ത്രീകളാണ്. ആകെ 1,22,473 വോട്ടർമാർ ആണ് ഉള്ളത്. 58,315 പുരുഷന്മാരും 64,155 സ്ത്രീകളും മൂന്ന് ട്രാൻസ്‌ജെൻഡറുകളും. പ്രവാസി വോട്ടർപട്ടികയിൽ 10 പേരുണ്ട്.
രാവിലെ ഏഴ് മുതൽ വൈകീട്ട് ആറുവരെ വോട്ട് ചെയ്യാം. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. വോട്ടെണ്ണൽ ബുധനാഴ്ച രാവിലെ 10ന് അതാത് കേന്ദ്രങ്ങളിൽ ആരംഭിക്കും. ഫലം www.lsgelection.kerala.gov.in വെബ്സൈറ്റിൽ തത്സമയം അറിയാം.
Post Your Comments