KollamKeralaNattuvarthaLatest NewsNews

ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ച് അപകടം : ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ യു​വാ​വ് മ​രി​ച്ചു

ആ​യു​ർ പെ​രു​മ​ണ്ണൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ രാ​ജ് (29) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്

കൊ​ട്ടാ​ര​ക്ക​ര: ബൈ​ക്കും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചുണ്ടായ അപകടത്തിൽ ബൈ​ക്ക് യാ​ത്ര​ക്കാര​നാ​യ യു​വാ​വിന് ദാരുണാന്ത്യം. ആ​യു​ർ പെ​രു​മ​ണ്ണൂ​ർ സ്വ​ദേ​ശി രാ​ഹു​ൽ രാ​ജ് (29) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

Read Also : സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത, നിക്ഷേപ പലിശ നിരക്ക് കുത്തനെ ഉയർത്തി ഈ ബാങ്ക്

എം സി ​റോ​ഡി​ൽ വാ​ള​കം ക​മ്പം​കോ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11-ന് ​​ആയി​രു​ന്നു അ​പ​ക​ടം നടന്നത്. ആ​യൂർ ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്കും കൊ​ട്ടാ​ര​ക്ക​ര ഭാ​ഗ​ത്തേ​ക്ക് വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പും ത​മ്മി​ലാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഇടിയുടെ ആഘാതത്തിൽ ​ഗുരുതര പരിക്കേറ്റ രാ​ഹു​ൽ രാ​ജ് സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു.

Read Also : കുഞ്ഞിന് കളിപ്പാട്ടം വാങ്ങാനെത്തിയ തന്നെ മര്‍ദ്ദിച്ചു, കള്ളക്കേസ് എടുത്തു; പൊലീസിനെതിരെ പരാതിയുമായി യുവാവ്

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button