
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവ് അന്തോണി ദാസ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കരിമ്പള്ളിക്കരയിൽ പ്രിൻസിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു.
സംഭവസ്ഥലത്ത് നിന്നും കാണാതായ പ്രിൻസിയുടെ ഭർത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിൻ്റെ അന്വേഷണം. ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. പ്രിൻസിക്കും അന്തോണിക്കും ഇടയിൽ തർക്കം പതിവായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച മൊഴി.
Post Your Comments