നാമെല്ലാവരും തന്നെ മുടിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ നല്‍കുന്നവരാണ്. മുടി കൊഴിച്ചില്‍ ഒരല്പം കൂടിയാൽ, ഒന്നോ രണ്ടോ നരച്ച മുടി കണ്ടാല്‍, മുടിയുടെ കട്ടി കുറഞ്ഞാല്‍ പിന്നെ ടെന്‍ഷനാണ്. സമൃദ്ധമായ മുടിക്ക് വൈവിധ്യമാര്‍ന്ന ഗുണങ്ങള്‍ അടങ്ങിയ വെളിച്ചെണ്ണ നൂറ്റാണ്ടുകളായി അതിന്റെ സ്വാധീനം നിലനിര്‍ത്തിപ്പോരുന്നുണ്ട്. ഇതിന്റെ കേശ സംബന്ധമായ ഗുണങ്ങളെ കുറിച്ച് നമുക്ക് ഇന്നറിയാം. പല കാരണങ്ങളാല്‍ മുടിയിഴകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാം.
മലിനീകരണം, സ്‌റ്റൈലിംഗ്, തിരക്കേറിയ ജീവിതശൈലി എന്നിവ നിങ്ങളുടെ മുടിയിഴകളെ നേരിട്ട് ബാധിക്കും. ഭാഗ്യവശാല്‍, അതിനുള്ള പരിഹാരം വെളിച്ചെണ്ണയിലുണ്ട്. മുടിയെ സംരക്ഷിക്കുവാനായി നിങ്ങളുടെ തലമുടിയില്‍ കുറച്ച് വെളിച്ചെണ്ണ തേച്ച് പിടിപ്പിക്കുകയാണെങ്കില്‍, അത് സ്‌റ്റൈലിംഗ് ഉപകരണങ്ങളുടെയും സൂര്യന്റെയും ചൂടില്‍ നിന്ന് മുടിയെ സംരക്ഷിക്കുന്ന ഒരു പാളി രൂപീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നു. വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ മുടിവേരുകളെ ശക്തിപ്പെടുത്തുന്നതിനും മുടിയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കുന്നതിനും ശിരോചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ഒരു മാന്ത്രിക ഔഷധം പോലെ പ്രവര്‍ത്തിക്കുന്നു.
ഇതിന്റെ ഫലമായി നിങ്ങള്‍ക്ക് നല്ല മനോഹരവും ഉള്ളുള്ളതുമായ മുടി വളര്‍ച്ച ഉണ്ടാകുന്നു. മുടി നരയ്ക്കുന്നത് തടയുന്ന അത്ഭുത ചേരുവയാണ് വെളിച്ചെണ്ണ. പാരിസ്ഥിതിക ഘടകങ്ങള്‍, സമ്മര്‍ദ്ദം, ഹോര്‍മോണ്‍ മാറ്റങ്ങള്‍, എന്നിങ്ങനെ മുടി നരയ്ക്കുവാനുള്ള കാരണങ്ങളുടെ പട്ടിക വളരെ നീണ്ടതാണ്. നിങ്ങള്‍ ആകെ ചെയ്യേണ്ടത് വെളിച്ചെണ്ണ കൊണ്ട് മസ്സാജ് ചെയ്യുക എന്നത് മാത്രമാണ്. ശിരോചര്‍മ്മത്തിന് ചുറ്റുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിന് കുറച്ച് വെളിച്ചെണ്ണ എടുത്ത് മസാജ് ചെയ്യുക.
ഇത് പുറത്തു നിന്ന് മുടിക്ക് വളരെയധികം പോഷണം വാഗ്ദാനം ചെയ്യുന്നു. ഇതിന്റെ ഫലമായി മുടി നരയ്ക്കുന്നതും നിങ്ങള്‍ക്ക് ഫലപ്രദമായി തടയുവാന്‍ സാധിക്കും. ഈ ഗുണങ്ങള്‍ മൂലം മുടിക്ക് മുമ്പെങ്ങുമില്ലാത്ത വിധം തിളക്കവും ലഭിക്കുന്നു. അതിനാല്‍, വെളിച്ചെണ്ണ നിങ്ങളുടെ കേശ സംരക്ഷണത്തിലെ എല്ലാത്തരത്തിലുമുള്ള പരിഹാരമാണ് എന്ന് മാത്രമല്ല, മറ്റേതൊരു കേശ സംരക്ഷണ ഉല്‍പ്പന്നങ്ങളെക്കാളും ഏറെ ഫലപ്രദവുമാണ്. ഇത് ഒരു സെറം പോലെ പ്രയോഗിക്കുക.
Post Your Comments