Life Style

നിങ്ങള്‍ക്ക് ഈറ്റിംഗ് ഡിസോര്‍ഡര്‍ ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം

ഈറ്റിങ് ഡിസോര്‍ഡര്‍ അല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നതിലെ അപര്യാപ്തതകള്‍ ഇന്നത്തെ തലമുറയിലെ പലരിലും കാണുന്ന പ്രവണതയാണ്. പലപ്പോഴും നമ്മള്‍ ഇത് നിസ്സാരമായി കരുതുന്ന സംഭവമാണ്. എന്നാല്‍ ഇതിനെ അങ്ങനെ നിസ്സാരമാക്കേണ്ട. യുവജനങ്ങള്‍ക്കിടയിലാണ് ഇത് അധികമായി കാണപ്പെടുന്നത്. ഈ പ്രശ്‌നം കണ്ടെത്തി പരിഹരിച്ചില്ലെങ്കില്‍ അത് നിങ്ങളുടെ ശാരീരിക- മാനസികാരോഗ്യത്തെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

വിഷാദം, ഉത്കണ്ഠ, അപകര്‍ഷതാ ബോധം തുടങ്ങിയവയാണ് ഈറ്റിങ് ഡിസോര്‍ഡറിനു പിന്നിലെന്നാണ് ഫ്‌ലോറിഡ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ മുമ്പ് പറഞ്ഞത്. സ്വന്തം ശരീരരത്തെ കുറിച്ചുള്ള അമിതാശങ്ക ഈറ്റിങ്ങ് ഡിസോഡറിന്റെ ലക്ഷണങ്ങളിലൊന്നാണ്. വണ്ണം കൂടിയതു മൂലമുള്ള അപകര്‍ഷതാ ബോധം ഈറ്റിങ് ഡിസോഡറിലേയ്ക്ക് നയിക്കും. അതായത് വണ്ണം കുറയ്ക്കാനായി ഭക്ഷണ കാര്യത്തില്‍ അലംഭാവം കാണിക്കും, ഭക്ഷണം കൃത്യ സമയത്ത് കഴിക്കാതിരിക്കും. ഇത്തരം ഈറ്റിങ് ഡിസോഡര്‍ കരളിന്റെയും ഹൃദയത്തിന്റെയും എല്ലുകളുടെയും തുടങ്ങി ശരീരത്തിലെ വിവാധ ഭാഗങ്ങളെ മോശമായി ബാധിക്കാം. മാനസികാരോഗ്യത്തെയും ഇത് ബാധിക്കാം എന്നാണ് മയോക്ലിനിക്കില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത്.

ചിലര്‍ ടെന്‍ഷനോ വിഷമമോ വരുമ്പോള്‍ കൂടുതല്‍ ഭക്ഷണം കഴിക്കും. ഇതും ശരീരത്തിന് നന്നല്ല. ശരീരത്തില്‍ കൊഴുപ്പടിയാനും അമിത വണ്ണത്തിനും ഇത് കാരണമാകും. ചിട്ടയില്ലാത്ത ഡയറ്റും ജീവിതരീതിയും എല്ലാം ദഹനപ്രക്രിയയെയും ബാധിക്കും. കഴിക്കുന്ന ഭക്ഷണം എന്താണെന്നും ഏതൊക്കെ അളവില്‍ കഴിക്കുന്നു എന്നതുമൊക്കെ പ്രധാനമാണ്. ഗ്യാസ്, വയര്‍ വീര്‍ത്തതുപോലെ തോന്നുക, വയറുവേദന, നെഞ്ചെരിച്ചില്‍, വിശപ്പില്ലായ്മ തുടങ്ങിയവയാണ് ദഹനപ്രക്രിയ പ്രശ്‌നമാണ് എന്നതിന്റെ പ്രധാന ലക്ഷണങ്ങള്‍.

കൃത്യ സമയത്ത് ക്യത്യമായ അളവില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നതാണ് ഇതിനുള്ള പോംവഴി. ഇതിനായി വിറ്റാമിനുകളും മറ്റ് ആന്റി ഓക്‌സിഡന്റുകളും പോഷകങ്ങളും അടങ്ങിയ പഴങ്ങളും പച്ചക്കറികളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം ഡയറ്റില്‍ ഉള്‍പ്പെടുത്തണം. ഒപ്പം ഡയറ്റില്‍ ഇഷ്ടംപോലെ ആരോ?ഗ്യകരമായ കൊഴുപ്പ് ഉള്‍ക്കൊള്ളിക്കുക. ധാരാളം വെള്ളം കുടിച്ച് ശരീരത്തില്‍ ജലാംശം ഉണ്ടെന്ന് ഉറപ്പുവരുത്തണം എന്നതും പ്രധാനമാണ്. ഒപ്പം മാനസിക സമ്മര്‍ദത്തെ കൈകാര്യം ചെയ്യാനായുള്ള വഴികള്‍ സ്വീകരിക്കുക. യോഗ, വ്യായാമം തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാക്കുക. ഇവയ്‌ക്കൊപ്പം പുകവലി, രാത്രി ഏറെ വൈകിയുള്ള ഭക്ഷണം കഴിക്കല്‍ തുടങ്ങിയ മോശം ശീലങ്ങളെ പാടേ ഉപേക്ഷിക്കേണ്ടതും പ്രധാനമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button