Latest NewsKeralaNews

28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ്‌ ബിരുദധാരി പിടിയില്‍

ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന്‌ എംഡിഎംഎയും ഗ്രാം ഹാഷിഷ് ഓയിലുമായി എൻജിനീയറിങ്‌ ബിരുദധാരി പിടിയിൽ. 28 ഗ്രാം എംഡിഎംഎയും 27 ഗ്രാം ഹാഷിഷ് ഓയിലുമാണ് പ്രതിയില്‍ നിന്ന് പിടികൂടിയത്. തൃശ്ശൂർ  മൂറ്റിച്ചൂർ മേനോത്ത് പറമ്പിൽ ശശിധരന്റെ മകൻ എംഎസ്‌ സംഗീതാണ്‌ പിടിയിലായത്‌.

ബംഗളുരുവിൽനിന്ന്‌ ഗ്രാമിന് 1000 രുപയ്ക്ക് വാങ്ങുന്ന എംഡിഎംഎ 9000 രൂപയ്ക്കാണ് ഇയാൾ വിൽപ്പന നടത്തുന്നത്. വിപണിയിൽ മൂന്നുലക്ഷം രൂപ വിലവരുന്ന മയക്കുമരുന്നാണ് എക്സൈസ് സംഘം പിടികൂടിയത്. എക്സൈസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എൻജിനീയറിങ്‌ ബിരുദധാരിയുടെ  അറസ്‌റ്റ്‌.

പതിവായി ഇയാൾ ചേർത്തലയിലും പരിസരത്തും മയക്കുമരുന്ന്, ട്രെയിനിലും ബൈക്കിലും  എത്തിച്ചു നൽകിയിരുന്നു. എക്സൈസ് ഷാഡോ സംഘത്തിൻ്റെ നീരിക്ഷണത്തിലായിരുന്നു സംഗീത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button