Latest NewsIndiaNews

ഭർത്താവിനെ ദത്ത് നൽകാൻ തയ്യാർ: വൈറലായി ഭാര്യയുടെ പരസ്യം

ന്യൂഡൽഹി: ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകി യുവതി. സോണാലി എന്ന യുവതിയാണ് ഗൗരവ് എന്ന തന്റെ ഭർത്താവിനെ ദത്ത് നൽകാൻ തയ്യാറാണെന്ന് പരസ്യം നൽകിയത്. ഈ പരസ്യം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്. യുവതിയുടെ സുഹൃത്താണ് പരസ്യം പങ്കുവച്ചിരിക്കുന്നത്. ‘ സോണാലി ഇപ്പോൾ ഭർത്താവിനായി ഒരു പുതിയ വീട് തേടുകയാണ്. ആർക്കെങ്കിലും താൽപ്പര്യമുണ്ടെങ്കിൽ അറിയിക്കുക. ഗൗരവിന് 29 വയസ്സുണ്ട്, ബൈക്ക് ഓടിക്കാനും പാചകം ചെയ്യാനും അറിയാം. സുന്ദരനുമാണെന്നാണ് പരസ്യത്തിൽ പറയുന്നത്.

Read Also: ‘പറയുന്നത് കള്ളം’: ചേച്ചിയുടെ ഭർത്താവിന്റെ മലദ്വാരത്തില്‍ സ്റ്റീല്‍ ഗ്ലാസ് കയറ്റിയത് താനല്ലെന്ന് യുവാവ്

ഭർത്താവിന് നായകളോട് അലർജിയുള്ളതാണ് യുവതി പരസ്യം നൽകാൻ കാരണം. കഴിഞ്ഞ ദിവസം സോണാലി ഗൗരവിന് സർപ്രൈസ് സമ്മാനമായി 20,000 രൂപയ്ക്ക് ജർമൻ ഷെപ്പേർഡിനെ വാങ്ങി നൽകിയിരുന്നു. ഭർത്താവ് സന്തോഷം കൊണ്ട് മതിമറക്കുമെന്നായിരുന്നു സോണാലി ചിന്തിച്ചത്. എന്നാൽ നായ്ക്കളോട് അലർജി ഉള്ളയാളാണ് ഗൗരവ്. അതോടെ പട്ടിക്കുട്ടിയെ വീട്ടിൽ താമസിപ്പിച്ച് ഭർത്താവിനെ ദത്തുനൽകാൻ തീരുമാനിക്കുകയായിരുന്നു സോണാലി.

Read Also: രാജീവ് പിള്ളയുടെ കളിയ്ക്ക് ഫലമില്ല: കര്‍ണാടക ബുള്‍ഡോസേസിനോട് മലയാള സിനിമാ താരങ്ങളുടെ ദയനീയ തോൽവി!!

shortlink

Related Articles

Post Your Comments

Related Articles


Back to top button